Tuesday, January 14, 2025
spot_img
More

    കേരളസഭയില്‍ ശുദ്ധീകരണം അത്യാവശ്യം: ഫാ. ജെയിംസ് മഞ്ഞാക്കല്‍

    കേരള സഭയെ തൊട്ടുണര്‍്ത്താനും കാലഗതികള്‍ മനസ്സിലാക്കാനും സംഭവവികാസങ്ങളുടെ അര്‍ത്ഥങ്ങള്‍ മനസ്സിലാക്കി പരിശുദ്ധാത്മാവിനാല്‍ ഗ്രഹിച്ച് കേരളസഭയ്ക്ക് ഉപദേശങ്ങളുംതിരുത്തലുകളും നല്കാനും താക്കീതും് നല്കാനും സഹായകരമായ ഏതാനും പ്രസംഗങ്ങള്‍ കേള്‍ക്കാന്‍ അടുത്തയിടെ എനിക്ക് സാധിച്ചു. പരിശുദ്ധാത്മാവിനാല്‍ നിറഞ്ഞ്,പരിശുദ്ധ അമ്മയോട് ചേര്‍്ന്ന പരിശുദ്ധ സഭ എപ്രകാരം സട കുടഞ്ഞ് എണീല്ക്കണം എന്നാണ് ആ പ്രസംഗങ്ങളിലൂടെ ബഹുമാനപ്പെട്ട വൈദികരും മറ്റ് അലമായ പ്രസംഗകരും പ്രസംഗിച്ചത്.ഏറെ സന്തോഷം തോന്നിയ നിമിഷങ്ങളായിരുന്നു അത്.

    കേരള സഭ ഒരുകാലത്ത് സിംഹമായിരുന്നു. ധാരാളം ദൈവവിളികളും പ്രേഷിതരും ലോകത്തിന് സമ്മാനിച്ച സഭയായിരുന്നു നമ്മുടേത്. ലോകം മുഴുവന്‍ വചനം പ്രഘോഷിക്കുന്നവരായി നമ്മള്‍ മാറിയിരുന്നു.

    എന്നാല്‍ അടുത്തയിടെ സിംഹത്തിന്റെ പല്ലുപോയി, പൂടപോയി, സഭ ഗര്‍ജ്ജിക്കാതെയായി. സഭയില്‍ നുഴഞ്ഞുകയറിയിരിക്കുന്ന നശീകരണപ്രവണതകളെ വേര്‍തിരിച്ചറി്ഞ്ഞ് തക്കതായ പ്രതികരണങ്ങള്‍ കൊടുക്കണം. സ്‌നേഹരാഹിത്യം മനസ്സിലാക്കി അവയ്‌ക്കെതിരെ വേണ്ടപോലെ ഇടപെടലുകള്‍ നടത്താന്‍ പിതാക്കന്മാര്‍ക്ക് സാധിക്കണം.

    സഭയുടെ സ്‌നേഹരാഹിത്യം മനസ്സിലാക്കി അത് പരിഹരിച്ചില്ലെങ്കില്‍ സഭ തകര്‍ന്നുപോകും. ഒരുമയില്ലെങ്കില്‍ നാം ചിതറിക്കപ്പെടും. നമുക്ക് വംശനാശം സംഭവിച്ചുവെന്നുവരാം.

    വരുംകാലങ്ങളില്‍ നമ്മുടെ സഭ ഉണ്ടാകുമോയെന്ന് സംശയമുണ്ട്. നമ്മുടെ മക്കള്‍ക്കും കൊച്ചുമക്കള്‍ക്കുമൊക്കെ കേരളത്തില്‍ ഒരു സഭയുണ്ടായിരുന്നുവെന്ന് ചരിത്രത്തില്‍ മാത്രം പഠിക്കേണ്ട ഗതികേട് വന്നേക്കാം. അതു സംഭവിക്കരുത് .

    നാം സട കുടഞ്ഞ് ഉണരേണ്ട സമയമാണ് ഇത്. നീ ഇപ്പോള്‍ മൃതനാണ്. ഉണരുക. നിന്നില്‍ ആസന്നമരണമായി അവശേഷിക്കുന്നവയെ ഉത്തേജിപ്പിക്കുക എന്നാണ് വെളിപാടിന്റെ പുസ്തകത്തില്‍ നാം വായിക്കുന്നത്. തണുപ്പോ ചൂടോ ഉള്ളവനാകാതെ മന്ദോഷ്ണനാകയാല്‍ നിന്നെ ഞാന്‍ വായില്‍ നിന്ന് തുപ്പിക്കളയും എന്ന്് മുന്നറിയിപ്പും ബൈബിളിന്റെ താളുകളില്‍ നിന്ന് നാം കേള്‍ക്കുന്നുണ്ട്. കേരള സഭ കര്‍ത്താവിന്റെ വായില്‍ നിന്ന് തുപ്പിക്കളയാനുള്ളതല്ല. ഈശോ ഒരുപാട് സനേഹിക്കുന്ന സഭയാണ് കേരളസഭ.

    നമ്മുടെ മന്ദോഷ്ണത, ഒന്നുമറിഞ്ഞില്ല എന്ന മട്ട് സഭയെ തളര്‍ത്തും. കഴിഞ്ഞ രണ്ട് പെന്തക്കോസ്ത തിരുനാളുകളില്‍ന ാം നടത്തിയ പ്രാര്‍ത്ഥനകളുടെ ഫലം ഇപ്പോള്‍ കണ്ടുവരുന്നുണ്ട്. കേരളസഭയില്‍ ഒരു ശുദ്ധീകരണം ആവശ്യമുണ്ട്. ചെമ്മരിയാടിന്റെ വേഷത്തില്‍ ചെന്നായ്ക്കള്‍ കടന്നുകൂടി വചനം പറയുന്നവരുണ്ട്. അവരെ എടുത്തുമാറ്റണം. വചനത്തില്‍ മായം ചേര്‍ത്ത് പണസമ്പാദനം നടത്തി ജീവിക്കുന്നവരുണ്ട ്‌പ്രോസ്പിരിറ്റി ഗോസ്പല്‍ പ്രസംഗിക്കുന്നവര്‍ കരിസ്മാറ്റിക്കുകാരിലുമുണ്ട്. ഇവരെയൊക്കെ കണ്ടുപിടിച്ച് ഒരു ശുദ്ധീകരണം സഭയ്ക്കാവശ്യമുണ്ട്.

    സഭയുടെ ആഴമായ പഠനവും ദൈവശാസ്ത്രവുമാണ് മറ്റുള്ളവരെ കത്തോലിക്കാസഭയിലേക്ക് ആകര്‍ഷിക്കുന്നത്. ഇതാണ് നമുക്കാവശ്യം. ആഴമായ പഠനം. ബൈബിളിലും പാരമ്പര്യത്തിലുമുള്ള പഠനം. നമുക്ക് നന്മയെ മുറുകെപിടിച്ച് തിന്മയെ ഉപേക്ഷിക്കാം. നന്മയും തിന്മയും തിരിച്ചറിയാം.

    സഭയാകുന്ന തോണിയില്‍ യേശുവിനെ കയറ്റി നമുക്ക് മുന്നോട്ടുപോകാം.യേശുവിന്‌റെ കരം നമ്മെ മുറുകെപിടിച്ചിട്ടുണ്ട്. പരിശുദ്ധ അമ്മ സഭയെ തന്റെ മടിയില്‍ വച്ചിരിക്കുകയാണ്.തോമാശ്ലീഹായും നമുക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നുണ്ട്. ഈ ലോകത്തിന്റെ വെളിച്ചമായിട്ട് നമുക്ക് പ്രകാശിക്കാം.. നമുക്ക് ഒരുമിച്ചുനില്ക്കാം. ഒരുമിച്ചുപോയാല്‍ നാം വളരും. ഒറ്റയ്ക്ക് പോയാല്‍ നാം തളരും.

    സഭയുടെ ഉള്ളിലും പുറത്തും കള്ളന്മാരുണ്ട്. അത് തിരിച്ചറിയാന്‍ നമുക്ക് കഴിയണം. അതിന് പരിശുദ്ധാത്മാവിന്റെ സഹായം ആവശ്യമുണ്ട്.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!