Sunday, October 13, 2024
spot_img
More

    കൊടുങ്കാറ്റില്‍ ആശ്വാസമായെത്തിയ ക്യൂബയുടെ സ്വന്തം മാതാവിന്റെ കഥ

    ലോകമെങ്ങുമുള്ള മരിയഭക്തര്‍ ഇന്നലെ മാതാവിന്റെ പിറവിത്തിരുനാള്‍ സമുചിതമായി ആഘോഷിക്കുകയുണ്ടായി. ക്യൂബയിലും പിറവിത്തിരുനാള്‍ ആഘോഷം നടക്കുകയുണ്ടായി. എല്‍ കോബ്രെയുടെ മദര്‍ ലേഡി ഓഫ് ചാരിറ്റി എന്നാണ് ഇവിടത്തെ മാതൃരൂപം അറിയപ്പെടുന്നത്. മാലാഖമാരാല്‍ ചുറ്റും നിരന്ന് ചന്ദ്രനെ പാദപീഠമാക്കി ഉണ്ണീശോയെ കൈയിലെടുത്തുപിടിച്ചുനില്ക്കുന്ന മരിയരൂപമാണ് ഇത്.

    നാലാം നൂറ്റാണ്ടുമുതല്‍ ഈ മാതാവിനോടുള്ള ഭക്തി ക്യൂബയില്‍ പ്രചാരത്തിലുണ്ട്. ക്യൂബയുടെ തീരപ്രദേശങ്ങളില്‍ നിന്നാണ് ആദ്യമായി ഈ രൂപം കണ്ടെത്തിയത്. കൊടുങ്കാറ്റില്‍ ആടിയുലഞ്ഞ മൂന്ന് ബോട്ട് യാത്രക്കാര്‍ തങ്ങളെ രക്ഷിക്കണമേയെന്ന് മാതാവിനോട് ഉറക്കെ കരഞ്ഞുപ്രാര്‍ത്ഥിക്കുകയും അവര്‍ക്ക് ഉണ്ണീശോയെ കൈകളില്‍ പിടിച്ചുകൊണ്ടുള്ള മാതാവ് പ്രത്യക്ഷപ്പെടുകയും ചെയ്തതായിട്ടാണ് പാരമ്പര്യം.

    ഉപവിയുടെ കന്യക എന്ന പേരിലാണ് ഈ രൂപം പിന്നീട് അറിയപ്പെട്ടത്. വൈകാതെ ഈ രൂപത്തോടുള്ള വണക്കം രാജ്യമെങ്ങും വ്യാപിച്ചു. യുദ്ധവീരന്മാരുടെ അപേക്ഷ കണക്കിലെടുത്ത് ബെനഡിക്ട് പതിനഞ്ചാമന്‍ 1916 ല്‍ മാതാവിനെ ക്യൂബയുടെ മാധ്യസ്ഥയായി പ്രഖ്യാപിച്ചു.

    2008 ല്‍ ബെനഡിക്ട്പതിനാറാമന്‍ മാര്‍പാപ്പ ഈ രൂപം വെഞ്ചരിച്ചു 2012 ല്‍ പോപ്പ് ബെനഡിക്ട് ക്യൂബ സന്ദര്‍ശിച്ചപ്പോള്‍ മരിയരൂപം കണ്ടെത്തിയതിന്റെ നാനൂറാം വാര്‍ഷികം ആഘോഷിക്കുകയുണ്ടായി. ക്യൂബയുടെ ഭാവി മാതാവിന് സമര്‍പ്പിക്കുകയും ചെയ്തു.

    2015 ല്‍ ക്യൂബ സന്ദര്‍ശിച്ചപ്പോള്‍ മാതാവിനോടുള്ള ഭക്തിയെ ഫ്രാന്‍സിസ് മാര്‍പാപ്പയും പ്രോത്സാഹിപ്പിക്കുകയുണ്ടായി. മിയാമി അതിരൂപതയിലെ ഈ ദേവാലയത്തിലെ തിരുനാള്‍ ആഘോഷങ്ങളില്‍ എല്ലാവര്‍ഷവും ആയിരക്കണക്കിന് മരിയഭക്തര്‍ ഒരുമിച്ചുകൂടുന്നു.

    അമ്മേ മാതാവേ ഞങ്ങള്‍ക്കായും പ്രാര്‍ത്ഥിക്കണമേ.ജീവിതപ്രശ്‌നങ്ങളുടെ കൊടുങ്കാറ്റില്‍ ആടിയുലയുമ്പോള്‍ ആശ്വാസമായി ഞങ്ങളുടെ അരികിലെത്തണമേ.

    spot_img
    spot_img
    spot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!