സകല തിന്മകള്‍ക്കുമെതിരായുള്ള പ്രാര്‍ത്ഥന

ദൈവത്തിന്റെ ആത്മാവേ, പിതാവായ ദൈവമേ, പുത്രനായ ദൈവമേ, പരിശുദ്ധാത്മാവായ ദൈവമേ, അമലോത്ഭവയായ മറിയമേ, മാലാഖമാരേ, മുഖ്യദുതന്മാരേ, സ്വര്‍ഗ്ഗത്തിലെ സകല വിശുദ്ധരേ എന്റെ മേല്‍ ഇറങ്ങിവരണമേ. കര്‍ത്താവേ എന്നെ ശുദ്ധീകരിക്കണമേ. രൂപപ്പെടുത്തണമേ. അങ്ങയെ കൊണ്ട് എന്നെ നിറയ്ക്കണമേ.. എന്നെ ഉപയോഗിക്കണമേ. തിന്മയില്‍ നിന്നുള്ള സകല സമ്മര്‍ദ്ദവും എന്നില്‍ നിന്ന് അകറ്റണമേ. അവയെ നശിപ്പിക്കണമേ. തകര്‍ക്കണമേ.

അങ്ങനെ ഞാന്‍ ആരോഗ്യമുള്ളവനും സല്‍പ്രവൃത്തികള്‍ ചെയ്യുന്നവനുമാകട്ടെ.
സകല ക്ഷുദ്രവും മന്ത്രവാദവും ആഭിചാരവും കൂടോത്രവും ദൃഷ്ടിദോഷവും പൈശാചിക ആക്രമണങ്ങളും പീഡനങ്ങളും ബാധകളും എന്നില്‍ നിന്ന് ദൂരെയകറ്റണമേ.

തിന്മയും പാപകരമായ സകലതും അസൂയ, ചതി, വഞ്ചന, ശാരീരികവും മാനസികവും ധാര്‍മ്മികവും ആത്മീയവും പൈശാചികവുമായ സകല രോഗങ്ങളും എന്നില്‍ നിന്നകറ്റണമേ.
ഈ തിന്മകളെയെല്ലാം നരകത്തില്‍ അഗ്നിക്കിരയാക്കണമേ. അവ പിന്നീടൊരി്ക്കലും എന്നെയോ ലോകത്തുള്ള ഏതെങ്കിലുമൊരു സൃഷ്ടിയെയോ തൊടാതിരിക്കട്ടെ.

സര്‍വ്വശക്തനായ ദൈവത്തിന്റെ ശക്തിയാലും ഞങ്ങളുടെ രക്ഷകനായ യേശുക്രിസ്തുവിന്റെ നാമത്തിലും പരിശുദ്ധ കന്യകാമറിയത്തിന്‌റ മധ്യസഥതയാലും എന്നെ ശല്യപ്പെടുത്തുന്ന എല്ലാ ദുഷ്ടാരൂപികളോടുംഅധികാരങ്ങളോടും ഞാന്‍ കല്‍പിക്കുന്നു. എന്നത്തേയ്ക്കുമായി എന്നെ വി്ട്ടുപോയി നിത്യനരകത്തില്‍ ബന്്ധിതമാകുക.

വിശുദ്ധ മിഖായേലും ഗബ്രിയേലും റഫായേലും ഞങ്ങളുടെ കാവല്‍മാലാഖമാരും അവരെ തടവിലാക്കുകയും അമലോത്ഭവമറിയത്തിന്റെ കാല്‍ക്കീഴില്‍ അവര്‍ തകര്‍ക്കപ്പെടുകയും ചെയ്യട്ടെ. ആമ്മേന്‍.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates