വാഷിംങ്ടണ്‍ ഡിസി; ഇന്റേര്‍ണല്‍ റെവന്യൂ സര്‍വീസ് തങ്ങളുടെ ഗ്രൂപ്പിനെ ആരാധനാലയം എന്ന് അ ംഗീകരിച്ചതായി അവകാശപ്പെട്ടുകൊണ്ട് മാസച്യൂസെറ്റ്‌സിലെ ഒരു സാത്താനിക് ഗ്രൂപ്പ് രംഗത്ത്. ഇത് ശരിയാണെങ്കില്‍ സാത്താനിക് ചര്‍ച്ചിന് മറ്റ് മതവിശ്വാസങ്ങള്‍ക്കും ആരാധനാലയങ്ങള്‍ക്കും തുല്യമായ അവകാശങ്ങളും മറ്റും ലഭിക്കും. എന്നാല്‍ ഇന്റേണല്‍ റെവന്യൂ സര്‍വീസ് ഇതേക്കുറിച്ച് പ്രതികരിച്ചിട്ടില്ല.
സ്‌പെഷ്യല്‍ ടാക്‌സ് റൂള്‍സ്, ഫെഡറല്‍ ഇന്‍കം ടാക്‌സില്‍ നിന്ന് ഒഴിവാക്കല്‍ തുടങ്ങിയ ആനുകൂല്യങ്ങളാണ് ഇതനുസരിച്ച് സാത്താനിക് ഗ്രൂപ്പിന് ലഭിക്കുന്നത്. ഐആര്‍എസ് കൃത്യമായി ചര്‍ച്ചസ്, റിലീജിയസ് സംഘടന എന്നിവയെ വേര്‍തിരിച്ചുപറയുന്നുണ്ട്. ചര്‍ച്ച് എന്നതിനെ ഇവിടെ നിര്‍വചിച്ചിരിക്കുന്നത് കൃത്യമായ ആരാധനക്രമങ്ങളും അംഗീകരിച്ച വിശ്വാസപ്രമാണങ്ങളും എക്ലേസിയാസ്റ്റിക്കല്‍ ഗവണ്‍മെന്റുമുള്ള ഒന്നായിട്ടാണ്.