കാഞ്ഞിരപ്പള്ളി: നല്ലതണ്ണിയിലുള്ള മാര്‍തോമാശ്ലീഹാ ദയറായെകാഞ്ഞിരപ്പള്ളി രുപതയുടെ കീഴിലുള്ളസ്വയാധികാര ദയറായായി ഉയര്‍ത്തി. നല്ലതണ്ണി മാര്‍ത്തോമ്മാ ശ്ലീഹാ ആശ്രമത്തില്‍ നടന്ന ചടങ്ങില്‍ കാഞ്ഞിരപ്പള്ളി ബിഷപ് മാര്‍ ജോസ് പുളിക്കല്‍ സ്വയാധികാര ദയറയായി ഉയര്‍ത്തിയ ഡിക്രി ആബട്ട് റവ ഡോ സേവ്യര്‍ കൂടപ്പുഴയ്ക്ക് കൈമാറി. മാര്‍ ജോസ് പുളിക്കലിന്റെ പ്രധാന കാര്‍മ്മികത്വത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു.
സീറോമലബാര്‍ സഭയിലെ പുരുഷന്മാര്‍ക്കുവേണ്ടിയുള്ള ആദ്യത്തെ സ്വയാധികാര ദയറായാണ് ഇത്. സീറോ മലബാര്‍ സഭയിലെ ചരിത്രപ്രാധാന്യമുള്ള സംഭവമാണ് ഈ സ്വയാധികാര പ്രഖ്യാപനം.