സഹനങ്ങളുടെ ഇക്കാലത്ത് ഒരു കരം നെഞ്ചില്‍ കൈവച്ച് മറുകരം കൊണ്ട് കര്‍ത്താവിനെ സ്തുതിക്കണമെന്ന് ഫാ. റോയ്പാലാട്ടി സിഎംഐ. രോഗികളായിരിക്കുന്നവരും കഠിനമായ സഹനങ്ങളിലൂടെ കടന്നുപോകുന്നവരുമാണ് നമ്മളില്‍ പലരും. എങ്കിലും ദൈവത്തെ സ്തുതിക്കാന്‍ മറക്കരുത്, മടിക്കരുത്. ഒരുകരം കൊണ്ട് കണ്ണീരുതുടച്ച് മറുകരം കൊണ്ട് നമ്മള്‍ ദൈവത്തെ ആരാധിക്കുമ്പോള്‍ സ്വര്‍ഗ്ഗം ഇറങ്ങിവരും. അത് കാണാന്‍ നമ്മുടെകണ്ണുകള്‍ക്ക് ഭാഗ്യമുണ്ടാവും.
നമുക്ക് സനേഹത്തോടെ പ്രാര്‍ത്ഥിക്കാം. സങ്കടങ്ങളെല്ലാം സന്തോഷങ്ങളാക്കി മാറ്റണമേ. വിദേശങ്ങളില്‍ നിന്ന് സ്വദേശത്തേക്ക് മടങ്ങാന്‍ കഴിയാതെ വിഷമിക്കുന്നവരുണ്ട്, വിദേശത്തേക്ക് മടങ്ങാന്‍ കഴിയാതെ വിഷമിക്കുന്നവരുണ്ട്. സ്റ്റാറ്റസിന് അനുസരിച്ച് ജോലി കിട്ടാതെ വിഷമിക്കുന്നവരുണ്ട്. എല്ലാവരും സ്‌നേഹത്തോടെ പ്രാര്‍ത്ഥിക്കട്ടെ.
ഈശോയിലേക്ക് നമ്മുടെ മനസ്സ് തിരിക്കുക. കര്‍ത്താവേ രോഗങ്ങളുടെ ഇക്കാലം അനുഗ്രഹമാക്കിമാറ്റണമേ. സങ്കടങ്ങളുടെ കാലം സന്തോഷങ്ങളുടെ വേളയാക്കിമാറ്റണമേ. കഠിനമായ പീഡകളില്‍ കഴിയുന്നവര്‍ക്കും നിരാശയുടെ വാക്കുപറയുന്നവര്‍ക്കും ശാപവാക്കുകള്‍ ഉച്ചരിക്കുന്നവര്‍ക്കും വേണ്ടി നമുക്ക് പ്രാര്‍ത്ഥിക്കാം. കര്‍ത്താവേ ശ്രവിക്കണമേയെന്നും കര്‍ത്താവേ പൊറുക്കണമേയെന്നും നമുക്ക് പ്രാര്‍ത്ഥിക്കാം.