വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പുതിയ ചാക്രികലേഖനം ഒക്ടോബര്‍ നാലിന് പ്രകാശനം ചെയ്യും. ഈ മാസം ആരംഭത്തില്‍ വത്തിക്കാന്‍ പുതിയ ചാക്രിക ലേഖനത്തെക്കുറിച്ച് അറിയിപ്പ് നല്കിയിരുന്നു. സാഹോദര്യത്തെയും സാമൂഹ്യസൗഹൃദത്തെയും കുറിച്ചാണ് പുതിയ ചാക്രികലേഖനം.
പാപ്പായുടെ അസ്സീസി സന്ദര്‍ശനത്തോട് അനുബന്ധിച്ചായിരിക്കും ചാക്രികലേഖനത്തിന്റെ പ്രകാശനം. മനുഷ്യസാഹോദര്യം പാപ്പയുടെ പ്രധാനപ്പെട്ട വിഷയമാണെന്ന് കഴിഞ്ഞകാല വര്‍ഷങ്ങള്‍ വ്യക്തമാക്കുന്നു.
ലൗദാത്തോസി എന്ന ചാക്രികലേഖനം 2015 ലാണ് പ്രകാശനം ചെയ്തത്. ഫ്രാന്‍സിസ് അസ്സീസിയുടെ സൂര്യകീര്‍ത്തനത്തില്‍ നിന്നാണ് ഈ ശീര്‍ഷകം പാപ്പ സ്വീകരിച്ചത്.