കോട്ടയം: മണര്‍കാട് സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രല്‍ 1934 ലെ ഭരണഘടനപ്രകാരം ഭരിക്കണമെന്ന് കോട്ടയം സബ് കോടതി ഉത്തരവ്. എന്നാല്‍ സബ് കോടതി ഉത്തരവിതിനെതിരെ അപ്പീല്‍ നല്കാനാണ് യാക്കോബായ സുറിയാനി സഭയുടെ തീരുമാനം. പക്ഷേ കോടതി വിധിയെ സ്വാഗതം ചെയ്യുന്നതായി ഓര്‍ത്തഡോക്‌സ് സഭ അറിയിച്ചു.