കോട്ടയം: കോട്ടയം അതിരൂപതയുടെ നിയുക്തസഹായമെത്രാന്‍ മോണ്‍. ജോര്‍ജ് കുരിശുംമൂട്ടിലിന്റെ മെത്രാഭിഷേകം ഒക്ടോബര്‍ 29 ന് രാവിലെ 8.30 ന് കോട്ടയം ക്രിസ്തുരാജ കത്തീഡ്രലില്‍. മലങ്കര സുറിയാനി കത്തോലിക്കാസഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവാ മുഖ്യകാര്‍മ്മികത്വം വഹിക്കും. കോട്ടയം ആര്‍ച്ച് ബിഷപ് മാര്‍ മാത്യു മൂലക്കാട്ട്, മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ എന്നിവര്‍ സഹകാര്‍മ്മികരാകും.
മെത്രാഭിഷേകത്തിന് മുമ്പുള്ള റമ്പാന്‍പട്ടം ഒക്ടോബര്‍ 11 ന് രാവിലെ 8.30ന് റാന്നി സെന്റ് തെരേസാസ് ക്‌നാനായ കത്തോലിക്കാ ദേവാലയത്തില്‍ നടക്കും.