വത്തിക്കാന്‍ സിറ്റി: ദയാവധം സ്വീകരിക്കുന്നവര്‍ക്ക് അന്ത്യകൂദാശയ്ക്ക് അനുവാദമി്‌ല്ലെന്ന് വത്തിക്കാന്‍. യൂറോപ്പിലെ വിവിധ രാജ്യങ്ങളില്‍ ദയാവധം അനുവദിക്കുന്ന സാഹചര്യത്തിലാണ് വത്തിക്കാന്‍ ഇതുസംബന്ധിച്ച് നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.
ദയാവധത്തില്‍ നിന്നുള്ള തീരുമാനത്തില്‍ നിന്ന് പിന്തിരിഞ്ഞെങ്കില്‍ മാത്രമേ അവര്‍ക്ക് കൂദാശകള്‍ നല്‌കേണ്ടതുള്ളൂ. മറ്റൊരു വ്യക്തിയെ നമ്മുടെ അടിമയാക്കി മാറ്റാന്‍ നമുക്ക് കഴിയില്ല. മറ്റൊരാളുടെ ജീവനെടുക്കാനും നമുക്ക് അവകാശമില്ല, അവര്‍ അത് ആവശ്യപ്പെട്ടാല്‍ പോലും. കോണ്‍ഗ്രിഗേഷന്‍ ഫോര്‍ ദ ഡോട്രീന്‍ ഓഫ് ദ ഫെയ്ത്ത് പുറത്തിറക്കിയ രേഖയില്‍ പറയുന്നു.
സമാരിറ്റനസ് ബോണസ്; ഓണ്‍ ദ കെയര്‍ ഓഫ് പേഴ്‌സണ്‍സ് ഇന്‍ ദ ക്രിട്ടിക്കല്‍ ആന്റ് ടെര്‍മിനര്‍ ഫെസെസ് ഓഫ് ലൈഫ് എന്ന രേഖയാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
കഴിഞ്ഞ ശനിയാഴ്ച ഫ്രാന്‍സിസ് മാര്‍പാപ്പ സ്‌പെയ്‌നിലെ മെത്രാന്മാരുമായി ചര്‍ച്ച നടത്തിയിരുന്നു. സ്‌പെയ്‌നിലെ സെനറ്റ് ദയാവധം നിയമവിധേയമാക്കാനുള്ള നടപടികള്‍ കൈക്കൊള്ളുന്നതിനിടയിലായിരുന്നു ഈ ചര്‍ച്ച. ബില്‍ പാസായാല്‍ ദയാവധം നിയമവിധേയമാക്കുന്ന യൂറോപ്പിലെ നാലാമത് രാജ്യമാകും സ്‌പെയ്ന്‍. ബെല്‍ജിയം, നെതര്‍ലാന്റ്,ലക്‌സംബര്‍ഗ് എന്നിവിടങ്ങളില്‍ ദയാവധം നിലവില്‍ നിയമവിധേയമാണ്.