Tuesday, October 15, 2024
spot_img
More

    ശ്രീലങ്കന്‍ ക്രൈസ്തവരുടെ സംയമനം; ക്രൈസ്തവര്‍ക്കും കര്‍ദിനാള്‍ മാല്‍ക്കം രഞ്ജിത്തിനും ലോകത്തിന്റെ മുഴുവന്‍ കയ്യടി


    കൊളംബോ: ഈസ്റ്റര്‍ ദിനത്തില്‍ കൊളംബോയില്‍ നടന്ന ചാവേറാക്രമണത്തെ തുടര്‍ന്ന് ശ്രീലങ്കയിലെ ക്രൈസ്തവര്‍ കാണിച്ച സംയമനത്തിനും ക്ഷമയ്ക്കും ലോകം മുഴുവന്റെയും കയ്യടി. യാതൊരുവിധത്തിലുള്ള പ്രകോപനവും ക്രൈസ്തവര്‍ പ്രകടിപ്പിച്ചില്ലെന്നും അവരുടെ ക്ഷമയും സംയമനവും അനിഷ്ടകരമായ തുടര്‍സംഭവങ്ങള്‍ തടയുന്നതിന് കാരണമായി എന്നും ലോകം നിരീക്ഷിക്കുന്നു.

    ഇത്തരമൊരു സമീപനം സ്വീകരിക്കാന്‍ ക്രൈസ്തവരെ പ്രേരിപ്പിച്ചതിന് കൊളംബോ ആര്‍ച്ച് ബിഷപ് കര്‍ദ്ദിനാള്‍ മാല്‍ക്കം രഞ്ജിത്തിനും പ്രശംസയുണ്ട്. കത്തോലിക്കാ സമുദായത്തെ അഹിംസയുടെയും വിട്ടുവീഴ്ചയുടെയും ക്ഷമയുടെയും വഴിയിലൂടെ നയിക്കാന്‍ ശക്തമായ സഭാനേതൃത്വം ഉണ്ടായിരുന്നതാണ് ഇതിന് കാരണമെന്നാണ് പൊതുനിരീക്ഷണം.

    spot_img
    spot_img
    spot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!