Monday, December 23, 2024
spot_img
More

    കാര്‍ലോയുടെ വാഴ്ത്തപ്പെട്ട പദ പ്രഖ്യാപനം ഒക്ടോബര്‍ 10 ന്

    അസ്സീസി: കമ്പ്യൂട്ടര്‍ പ്രോഗ്രാമറായ കൗമാരക്കാരന്‍ കാര്‍ലോ അക്യൂട്ടിസിനെ വാഴ്ത്തപ്പെട്ടവനായി ഒ്‌ക്ടോബര്‍ 10 ന് പ്രഖ്യാപിക്കും.

    സെന്റ് ഫ്രാന്‍സിസ് ബസിലിക്കയില്‍ വൈകുന്നേരം 4.30 ന് നടക്കുന്ന ചടങ്ങില്‍ വത്തിക്കാന്‍ നാമകരണനടപടികളുടെ തിരുസംഘം തലവന്‍ കര്‍ദിനാള്‍ ആഞ്ചെലോ ബെക്കു വാഴ്ത്തപ്പെട്ടപദ പ്രഖ്യാപനം നടത്തും. ഒക്ടോബര്‍ ഒന്നുമുതല്‍ 17 ദിവസത്തേക്ക് കാര്‍ലോയുടെ കബറിടം സന്ദര്‍ശിക്കാനും പ്രാര്‍ത്ഥിക്കാനും സൗകര്യമൊരുക്കിയിട്ടുണ്ട്.

    ദിവ്യകാരുണ്യ എക്‌സിബിഷന്‍,മരിയന്‍ പ്രത്യക്ഷീകരണങ്ങളുടെ എക്‌സിബിഷന്‍ എന്നിവയും ഇതോട് അനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്. നിരവധി യൂത്ത് പ്രോഗ്രാമുകളുംസംഘടിപ്പിച്ചിട്ടുണ്ട്. വെര്‍ച്വല്‍ ഗാദറിംങാണ് ഒരുക്കിയിരിക്കുന്നത്. നിങ്ങള്‍ അനുഗ്രഹിക്കപ്പെട്ടവര്‍; സന്തോഷത്തിന്റെ സ്‌കൂള്‍ എന്നതാണ് ഒക്ടോബര്‍ രണ്ടിന് നടക്കുന്ന സമ്മേളനത്തിന്റെ വിഷയം.

    കൊറോണ വൈറസ് വ്യാപനപശ്ചാത്തലത്തില്‍ പരിമിതമായ ആളുകള്‍ക്ക് മാത്രമേ ചടങ്ങില്‍ നേരിട്ട്‌ സംബന്ധിക്കാന്‍ സാധിക്കുകയുള്ളൂ.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!