Friday, November 1, 2024
spot_img
More

    ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയില്‍ ആദ്യശനിയാഴ്ച ആചരണം ഒക്ടോബര്‍ മൂന്നിന്

    പ്രസ്റ്റണ്‍: ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയില്‍ ആദ്യശനിയാഴ്ച ആചരണം ഒക്ടോബര്‍ മൂന്നിന് നടക്കും.സാള്‍ട്ട്‌ലി ഔര്‍ ലേഡി ഓഫ് റോസറി ആന്റ് സെന്റ് തെരേസ റോമന്‍ കത്തോലിക്കാ ദേവാലയത്തില്‍ നടക്കുന്ന തിരുക്കര്‍മ്മങ്ങള്‍ CSMEGB യൂട്യൂബ് ചാനലിലും സീറോ മലബാര്‍ എപ്പാര്‍ക്കി ഓഫ് ഗ്രേറ്റ് ബ്രിട്ടന്റെ ഫേസ്ബുക്ക് പേജിലും ലൈവ് സ്ട്രീമിങ് ചെയ്യും.

    രാവിലെ പത്തു മണിക്ക് ആരംഭിക്കുന്ന തിരുക്കര്‍മ്മങ്ങളില്‍ വിശുദ്ധ കുര്‍ബാന, കരുണയുടെ ജപമാല, ജപമാലയുടെ 20 ദശകങ്ങള്‍, ദൈവവചനപ്രഘോഷണം, വിശുദ്ധ കുമ്പസാരം എന്നിവയുണ്ടായിരിക്കും. വൈകുന്നേരം അഞ്ചുമണിക്ക് സമാപിക്കും. ബിഷപ് മാര്‍ ജോസഫ് സ്രാമ്പിക്കലും ഫാ. ആന്റണി പറങ്കിമാലില്‍ വിസിയും നേതൃത്വം നല്കും.

    എല്ലാ വിശ്വാസികളും ഇതില്‍ പങ്കെടുക്കണമെന്ന് രൂപതാധ്യക്ഷന്‍ ബിഷപ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ അഭ്യര്‍ത്ഥിച്ചു.

    spot_img
    spot_img
    spot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!