Friday, October 11, 2024
spot_img
More

    പ്രതിസന്ധിയിലായ കര്‍ഷകരെ കൈ പിടിച്ചുയര്‍ത്താന്‍ സഭ പ്രതിജ്ഞാബദ്ധം: കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി

    കൊച്ചി: പ്രതിസന്ധിയിലായ കര്‍ഷകരെ കൈപിടിച്ചുയര്‍ത്താന്‍ സഭ പ്രതിജ്ഞാബദ്ധമാണെന്നും അത് സഭയുടെ പ്രേഷിത ശുശ്രൂഷയായി കാണണമെന്നും സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. കര്‍ഷകര്‍ അസംഘടിതരായതിനാല്‍ അവര്‍ നിരന്തരമായ ചൂഷണത്തിന് വിധേയരാകുകയാണ.് കര്‍ഷകരുടെ അദ്ധ്വാനത്തിന് പ്രതിഫലം ലഭിക്കുന്നുണ്ടെന്നു സര്‍ക്കാര്‍ ഉറപ്പുവരുത്തണമെന്നും അദ്ദേഹം പറഞ്ഞു.

    കത്തോലിക്കാ കോണ്‍ഗ്രസ് ഗ്ലോബല്‍ സമിതി സംഘടിപ്പിച്ച സംസ്ഥാനതല അടുക്കള പച്ചക്കറിത്തോട്ടമത്സരത്തിലെ വിജയികള്‍ക്ക് അവാര്‍ഡ് നല്കുന്ന ചടങ്ങില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റുമായിരുന്നു സമ്മാനം.

    കാക്കനാട് മൗണ്ട് സെന്റ്‌തോമസിലാണ് ചടങ്ങ് സംഘടിപ്പിച്ചത്.

    spot_img
    spot_img
    spot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!