ടെക്‌സാസിലെ സെമിനാരിക്ക് നേരെ ആക്രമണം

ടെക്‌സാസ്: ടെക്‌സാസിലെ അസംപ്ഷന്‍ സെമിനാരിക്ക് നേരെ ആക്രമണം നടന്നു. ഗ്ലാസ് ഡോറുകള്‍ക്കും ക്രൂശൂരൂപങ്ങള്‍ക്കും നേരെയാണ് ആക്രമണം നടന്നത്. വിദ്യാര്‍ത്ഥികള്‍ക്കാര്‍ക്കും പരിക്കേറ്റിട്ടില്ല. ബേസ് ബോള്‍ ബാറ്റുകൊണ്ടാണ് വാതിലുകളും ജനാലകളും തകര്‍ത്തത.് സെമിനാരിക്ക് വെളിയില്‍ സ്ഥാപിച്ചിരുന്ന ക്രൂശുരൂപവും തകര്‍ത്തിട്ടുണ്ട്.

സെപ്തംബര്‍ 24 ന് രാത്രി പത്തുമണിയോടെയാണ് സംഭവം. അജ്ഞാതനായ ആളാണ് കുറ്റകൃത്യം ചെയ്തത്. ഡോര്‍മിറ്ററി ബില്‍ഡിംങിലൂടെ ബേസ്‌ബോള്‍ ബാറ്റുമായി നടന്നുനീങ്ങുകയും നിരവധി തവണ ഗ്ലാസ് ഡോറിന് നേരെ അടിക്കുകയും ചെയ്തതായി സെമിനാരി അധികാരികള്‍ അറിയിച്ചു.പോലീസ് സംഭവസ്ഥലത്തെത്തിയപ്പോഴേയ്ക്കും അക്രമി സ്ഥലം വിട്ടുകഴിഞ്ഞിരുന്നു.

അക്രമിയുടെ ഉദ്ദേശ്യമോ അക്രമി ആരാണെന്നോ ഞങ്ങള്‍ക്ക് അറിയില്ല. ഞങ്ങള്‍ക്കുവേണ്ടിയും അക്രമിക്കുവേണ്ടിയും പ്രാര്‍ത്ഥിക്കുക. സെമിനാരിയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates