കാലിഫോര്‍ണിയ: കാലിഫോര്‍ണിയായിലെ സെന്റ് പീറ്റേഴ്‌സ് കല്‍ദായ കാത്തലിക് ദേവാലയം ആക്രമിക്കപ്പെട്ടു. സെപ്തംബര്‍ 26 ന് രാവിലെയാണ് ദേവാലയവാതില്ക്കല്‍ സ്വസ്തികചിഹ്നവും മറ്റ് ചുവരെഴുത്തുകളും അധികാരികളുടെ ശ്രദ്ധയില്‍പെട്ടത്. ഈസ്റ്റേണ്‍ കാത്തലിക് രൂപതയുടെ കീഴിലുള്ളതാണ് ഈ ദേവാലയം. White power, BLM, Biden 2020 എന്നീ എഴുത്തുകളാണ് ചുവരിലുള്ളത്.
അമേരിക്കയില്‍ ഉടനീളം കഴിഞ്ഞ ഏതാനും മാസങ്ങളായി നടന്നുകൊണ്ടിരിക്കുന്ന ദേവാലയ ആക്രമണങ്ങളില്‍ ഏറ്റവും പുതിയതാണ് കാലിഫോര്‍ണിയായിലെ ഈ ആക്രമണം.
ആരാണ് ഈ അക്രമം ചെയ്തത് എന്ന് അറിയില്ലെങ്കിലും അവര്‍ക്കുവേണ്ടിയും വിശ്വാസികള്‍ പ്രാര്‍ത്ഥിക്കണമെന്ന് പത്രക്കുറിപ്പില്‍ ആവശ്യപ്പെട്ടു.