പ്രസ്റ്റണ്‍: ഹൃദയം കൊടുക്കുന്നതാണ് വിശ്വാസമെന്ന് ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍. വിശ്വാസം ഇല്ലാത്ത വ്യക്തി വഴി പിഴച്ച വ്യക്തിയാണ്.. വിശ്വാസം ഇല്ലാത്തതലമുറ വഴി പിഴച്ച തലമുറയാണ്. വഴി എന്നത് ക്രിസ്തുവില്‍ നി്ന്ന് വേറിട്ടുനില്ക്കുന്ന അവസ്ഥയാണ്, വ്യക്തിയാണ് . ക്രിസ്തുവാകുന്ന വഴിയിലൂടെ മാത്രമേ എല്ലാവരും സ്വര്‍ഗ്ഗരാജ്യത്തില്‍ പ്രവേശിക്കുകയുളളൂ.
സ്വന്തം കഴിവുകൊണ്ട് ആരും സ്വര്‍ഗ്ഗരാജ്യത്തില്‍ പ്രവേശിക്കുകയില്ല. യഥാര്‍ത്ഥവിശ്വാസം ഉള്ളവരുടെ അഭാവം ക്രിസ്തുവിന്റെ രണ്ടാം വരവില്‍ വ്യക്തമായിട്ടുണ്ടാവും എന്ന് വിശുദ്ധഗ്രന്ഥം സൂചിപ്പിക്കുന്നുണ്ട്. ഒരു വ്യക്തിയില്‍ വിശ്വാസം ഉണ്ടോ ഇല്ലയോ എന്ന് എങ്ങനെ തിരിച്ചറിയാം?
വിശുദ്ധ കുര്‍ബാനയില്‍ നാം ഇങ്ങനെ പ്രാര്‍ത്ഥിക്കുന്നുണ്ടല്ലോ ഉപവാസവും പ്രാര്‍ത്ഥനയും അനുതാപവും വഴി നിങ്ങളുടെ ഹൃദയം തുറക്കുവിന്‍ എന്ന്. വിശ്വാസം ഉള്ളതിന്റെ അടയാളങ്ങളാണ് ഉപവാസവും പ്രാര്‍ത്ഥനയും അനുതാപവും. ഇത് നമ്മളില്‍ ഇല്ലെങ്കില്‍ നാം വിശ്വാസമില്ലാത്തവരാണ്.
വിശ്വസിക്കുക എന്നാല്‍ ഹൃദയം കൊടുക്കുക എന്നാണര്‍ത്ഥം. ഞാന്‍, എന്റെ ശരീരവും വീട്ടുകാരും ഞാന്‍ ജീവിക്കുന്ന ലോകവുമായി ബന്ധപ്പെട്ട കാര്യങ്ങളിലാണോ മനസ്സ് കൊടുത്ത് ജീവിക്കുന്നത്? എങ്കില്‍ ഞാന്‍ വിശ്വാസത്തില്‍ നിന്ന് അകന്നാണ് ജീവിക്കുന്നത് എന്ന് പറയേണ്ടിവരും. ഇവയെയെല്ലാം ഉച്ഛിഷ്ടം പോലെയാണ് നാം കരുതേണ്ടത്. അപ്പോള്‍ മാത്രമേ നാം വിശ്വാസത്തിന്റെ അവസ്ഥയിലേക്ക് ഉയരുകയുള്ളൂ. പിന്നിലുള്ളവയെ വിസ്മരിച്ചു മുമ്പിലുള്ള ക്രിസ്തുവിനെ കണ്ട് യാത്ര ചെയ്യാന്‍ പൗലോസിനെപോലെ നമുക്ക് കഴിയണം, അബ്രാഹത്തെ ദൈവം വിളിച്ചത് അതിനാണ്. എല്ലാ വിശുദ്ധരും അബ്രാഹത്തെ പോലെ എല്ലാം ഉപേക്ഷിച്ച് ദൈവത്തിന്റെ മുഖത്തേക്ക് നോക്കി വളര്‍ന്നവരാണ്.
മിശിഹായില്‍ വിശ്വസിക്കാന്‍ മാത്രമല്ല അവനെപ്രതി സഹിക്കാനുള്ള അനുഗ്രഹം കൂടി ലഭിച്ചവരാണ് നമ്മള്‍. വിശ്വാസത്തിന്റെ പോരാട്ടം നമുക്ക് സംഭവിക്കുന്നുണ്ടോ. നമുക്കെതിരെ പോരാട്ടം നടക്കുന്നി്ല്ലായെങ്കില്‍ നാമൊരു കാര്യം തിരിച്ചറിയണം നാം സാത്താന്റെ വശത്താണ്. വശത്ത് നില്ക്കുന്നവനെ ആക്രമിക്കേണ്ട കാര്യമില്ലല്ലോ.
വിശുദ്ധ ജോണ്‍ മരിയ വിയാനിയെപോലെയുള്ളവരുടെ അനുഭവം ഉദാഹരണമാണ്. വിശുദ്ധന്‍ ഒരുപാട് ഉപവസിക്കുകയും പ്രാര്‍ത്ഥിക്കുകയും അനുതപിക്കുകയും ചെയ്തിരുന്ന വ്യക്തിയായിരുന്നു. അതുകൊണ്ടുതന്നെ സാത്താന്റെ ഒരുപാട് ആക്രമണങ്ങള്‍ക്ക് വിശുദ്ധന്‍ ഇരയാകേണ്ടിയും വന്നു. ഇന്ന് നമുക്ക് സാത്താനില്‍ നിന്ന് ഇതുപോലെയുളള ആക്രമണം ഉണ്ടാകുന്നില്ലെങ്കില്‍ അതിന്റെ അര്‍ത്ഥം നാം ഉപവസിക്കുകയോ പ്രാര്‍ത്ഥിക്കുകയോ അനുതപിക്കുകയോ ചെയ്യുന്നില്ല എന്നാണ്.
അനുസരിക്കുക എന്നാല്‍ അനുഗമിക്കുക എന്നാണ്. അനുഗമിക്കുക എന്നാല്‍ അവന്‍ ചെയ്യുന്നത് ചെയ്യുക എന്നതാണ്. വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കാന്‍ വരുന്നവരുടെയെല്ലാം വിചാരം വെറുതെ കുറെ കാര്യങ്ങള്‍ കേട്ടിട്ട് പുറത്തേക്ക് പോയി ലോകത്തിന്‌റെ രീതിക്ക് അനുസരിച്ച് ജീവിക്കാം എന്നാണ്. ഇത് ശരിയായ രീതിയല്ല. ക്രിസ്തു നടന്ന വഴിയെ അനുഗമിച്ച് പോകുക എന്നതാണ് ഇവിടെ അര്‍ത്ഥമാക്കുന്നത്. ക്രിസ്തുവിന്റെ വഴി അവസാനിക്കുന്നത് കുരിശിലാണ്.
പരിശുദ്ധ അമ്മ പറയുന്നത് അവന്‍ പറയുന്നത് ചെയ്യുവിന്‍ എന്നാണല്ലോ. ക്രിസ്തുവിന്റെ ജീവിതം അതേപടി ജീവിക്കുക അതാണ് ഒരു ക്രിസ്ത്യാനി ചെയ്യേണ്ടത്. ക്രിസ്തു നടന്ന വഴിയെ നാം പോകാത്തതുകൊണ്ടും ക്രിസ്തുവിന്റെ ജീവിതം ജീവിക്കാത്തതുകൊണ്ടുമാണ് സാത്താന്‍ നമ്മെ വിട്ടുപോകാത്തത്.
വിശ്വസിക്കുന്ന വ്യക്തിക്ക് എല്ലാം സാധ്യമാണ്. ഈശോയ്ക്ക് ഹൃദയ കൊടുത്ത് ഹൃദയത്തില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്നതാണ് പ്രാര്‍ത്ഥന. ക്രിസ്തുവിന്റെ ശരീരത്തില്‍ നിന്ന് നമുക്ക് വേര്‍പ്പെട്ടോ ക്രിസ്തുവിന്റെ ആത്മാവില്‍ നിന്ന് വേര്‍പെട്ടോ നമുക്ക് ജീവിക്കാനാവില്ല. ബിഷപ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ഓര്‍മ്മപ്പെടുത്തി.