ന്യൂഡല്‍ഹി: കേരളത്തിലെയും തമിഴ്‌നാടിലെയും കാടുകളില്‍ ഇസ്ലാമിക് സ്റ്റേറ്റിന്റെ പ്രവിശ്യകള്‍ നിര്‍മ്മിക്കാന്‍ ഐഎസ് തീവ്രവാദഗ്രൂപ്പുകള്‍ ശ്രമം നടത്തിയിരുന്നതായി റിപ്പോര്‍ട്ട്. ഇസ്ലാമിക് സറ്റേറ്റിന്റെ അല്‍ഹിന്ദ് വിഭാഗമാണ് 20 പേര്‍ അടങ്ങുന്ന സംഘങ്ങളെ ഉണ്ടാക്കി കേരളം, തമിഴ്‌നാട്, കര്‍ണ്ണാടകം, ആന്ധ്ര എന്നിങ്ങനെയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ കൊടുംകാടുകളുടെ ഉള്ളില്‍ താമസിച്ചുകൊണ്ട് ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് ശ്രമം നടത്തിയിരുന്നത്.
2019 അവസാനത്തോടെയായിരുന്നു ഈ പദ്ധതി ലക്ഷ്യമിട്ടത് എന്നും വാര്‍ത്ത പറയുന്നു.