കാക്കനാട്: കത്തോലിക്കാ സഭയില്‍ വത്തിക്കാനുമായി ഐക്യത്തിലുള്ള എല്ലാ വ്യക്തിഗത സഭകളിലെയും തിരുക്കര്‍മ്മങ്ങള്‍, ആരാധനകള്‍, യാമപ്രാര്‍ത്ഥനകള്‍ എന്നിവയില്‍ ലൈവായി എല്ലാ ദിവസവും പങ്കെടുക്കാന്‍ വിശ്വാസികള്‍ക്ക് അവസരം. carlohub.com എന്ന വെബ്‌സൈറ്റും യൂട്യൂബുമാണ് ഇതിന് സൗകര്യം ഒരുക്കിയിരിക്കുന്നത്.
ഇതിന്റെ ഉദ്ഘാടനം സീറോമ ലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി നിര്‍വഹിച്ചു. കാര്‍ലോ ബ്രദേഴ്‌സ് എന്ന് അറിയപ്പെടുന്ന ബ്രദര്‍ എഫ്രേം കുന്നപ്പള്ളിയും ബ്രദര്‍ ജോണ്‍ കണിയാങ്കനും ലിജോ ജോര്‍ജിന്റെ സാങ്കേതികസഹായത്തോടെ തയ്യാറാക്കിയിരിക്കുന്നതാണ് വെബ്‌സൈറ്റ്.
തുടക്കത്തില്‍ 12 വ്യക്തിസഭകളുടെ കുര്‍ബാനകളും സഭാധ്യക്ഷന്മാരുടെപ്രസംഗങ്ങളും വെബ്‌സൈറ്റില്‍ ലൈവായി ലഭിക്കും. ഒരുമയുടെ പുതിയൊരു അധ്യായത്തിനാണ് ഇതിലൂടെ തുടക്കം കുറിക്കുന്നത്.
ഇങ്ങനെയൊരു മുന്നേറ്റം നടത്തിയ കാര്‍ലോ ബ്രദേഴ്‌സിന് മരിയന്‍പത്രത്തിന്റെ അഭിനന്ദനങ്ങളും പ്രാര്‍ത്ഥനകളും.