തലശ്ശേരി: തലശ്ശേരി അതിരൂപതാധ്യക്ഷന്‍ ആര്‍ച്ച് ബിഷപ് മാര്‍ ജോര്‍ജ് ഞരളക്കാട്ടിനും സഹായമെത്രാന്‍ മാര്‍ ജോസഫ് പാംപ്ലാനിക്കും ബിഷപ് ഹൗസിലെ തന്നെ രണ്ടു വൈദികര്‍ക്കും കോവിഡ് 19. രോഗസ്ഥിരീകരണത്തെതുടര്‍ന്ന് നാലു പേരും ചികിത്സയിലാണ്.
ഇന്നലെയാണ് മാര്‍ ജോര്‍ജ് ഞരളക്കാട്ടിനും മാര്‍ ജോസഫ് പാംപ്ലാനിക്കും രോഗം സ്ഥിരീകരിച്ചത്. ഫാ. ആന്റണി പറത്തേപാത്തിക്കല്‍, ഫാ.ജിന്‍സ് കണ്ണക്കുളത്തേല്‍ എന്നിവര്‍ക്കാണ് കോവിഡ്.
രൂപത പിആര്‍ ഒ ഫാ. തോമസ് തെങ്ങുംപള്ളില്‍ അറിയിച്ചതാണ് ഇക്കാര്യം.