കോട്ടയം: ജപമാല രാജ്ഞിയുടെ തിരുനാള്‍ ദിനമായ ഒക്ടോബര്‍ ഏഴിന് ദളിത് കത്തോലിക്കാ മഹാജനസഭ സംസ്ഥാനത്ത് ഉപവാസ പ്രാര്‍ത്ഥനാദിനം ആചരിക്കും. ദളിതര്‍ക്ക് നേരെ നടക്കുന്നപീഡനങ്ങളില്‍ പ്രതിഷേധിച്ചാണ് ഉപവാസപ്രാര്‍ത്ഥന. ഡിസിഎംഎസ് അംഗങ്ങള്‍ വീടുകളിലിരുന്നാണ് ഉപവാസ പ്രാര്‍ത്ഥനാദിനം ആചരിക്കുന്നത്്.
കോട്ടയം ആമോസ് സെന്ററില്‍ ചേര്‍ന്ന യോഗത്തിലാണ് ഉപവാസപ്രാര്‍ത്ഥനാദിനാചരണത്തിന് ആഹ്വാനം ചെയ്തത്. ബിഷപ്പ് മാര്‍ ജേക്കബ് മുരിക്കന്‍, റവ ഡോ സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍, യൂഹാനോന്‍ മാര്‍ തിയോഡോഷ്യസ് എന്നിവര്‍ പ്രസംഗിച്ചു.