വിയറ്റ്‌നാം: നാലുവര്‍ഷം മുമ്പ് ജയിലില്‍ അടച്ച സുവിശേഷപ്രഘോഷകനെ വിയറ്റ്‌നാമിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടം വിട്ടയച്ചു. ആളുകളെ അനധികൃതമായി വിദേശത്തേക്ക് രക്ഷപ്പെടാന്‍ സഹായിച്ചു എന്ന കുറ്റം ചുമത്തിയാണ് പാസ്റ്റര്‍ എ ദാവോയെ ഭരണകൂടം ജയിലില്‍ അടച്ചത്.
അഞ്ചുവര്‍ഷത്തെ ജയില്‍ ശിക്ഷയാണ് വിധിച്ചിരുന്നത്. പക്ഷേ കാലാവധി പൂര്‍ത്തിയാക്കുന്നതിന് മുമ്പേ വിട്ടയ്ക്കുകയായിരുന്നു. ഭരണകൂടത്തിന്റെ ഭാഗത്ത് നിന്ന് നേരിടേണ്ടിവരുന്ന മതപരമായ അടിച്ചമര്‍ത്തലിന് എതിരെയും മതസ്വാതന്ത്ര്യത്തിന് വേണ്ടിയും സംസാരിച്ച് ഒരു മീറ്റിംങില്‍ പങ്കെടുത്തതിന് ശേഷമായിരുന്നു ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.
കമ്മ്യൂണിസ്റ്റ് രാജ്യമായ വിയറ്റ്‌നാമില്‍ മതപരമായ സംഘടനകളും പ്രസ്ഥാനങ്ങളും സര്‍ക്കാരിന് കീഴില്‍ രജിസ്ട്രര്‍ ചെയ്യണമെന്ന് നിര്‍ബന്ധമുണ്ട്. ഇങ്ങനെ ചെയ്യാത്ത ക്രിസ്തീയസഭകള്‍ അടിച്ചമര്‍ത്തലിനും അറസ്റ്റിനും വിധേയരാകുന്നതും ഇവിടെ സാധാരണ സംഭവമാണ്.