നെയ്യാറ്റിന്‍കര: കോവിഡ് ബാധിച്ച് മരണമടഞ്ഞ മണിവിളയിലെയും മഞ്ചവിളാകത്തിലെയും വിശ്വാസികളുടെ സംസ്‌കാരശുശ്രൂഷകള്‍ക്ക് പിപിഇ കിറ്റ്് ധരിച്ചെത്തിയ വൈദികര്‍ നേതൃത്വം നല്കി. മണിവിള ഇടവകവികാരി ഫാ. റോബിന്‍ സി പീറ്ററും നിഡ്‌സ് ഡയറക്ടര്‍ ഫാ. രാഹുല്‍ ബി ആന്റോയുമാണ് നേതൃത്വം നല്കിയത്.
നെയ്യാറ്റിന്‍കര രൂപതയിലെ സാമൂഹ്യസംഘടനായ ഇന്റഗ്രെല്‍ ഡെവലപ്‌മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ സമരിറ്റന്‍സ് ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചതിന് ശേഷം നടന്ന ആദ്യ സംസ്‌കാരശുശ്രൂഷയായിരുന്നു നടന്നത്. സമിരറ്റന്‍സ് ടാസ്‌ക് ഫോഴ്‌സ് വോളന്റിയേഴ്‌സും വൈദികരെ സഹായിക്കാനുണ്ടായിരുന്നു.