റാഞ്ചി: ആദിവാസി ഗോത്രത്തിലെ ജനങ്ങള്‍ക്ക് വിദ്യാഭ്യാസവും അക്ഷരജ്ഞാനവും നല്കി പ്രബുദ്ധരാക്കുന്നതിനായി ജീവിതം മുഴുവന്‍ നീക്കിവച്ച ബെല്‍ജിയംകാരനായ ജസ്യൂട്ട് മിഷനറി ഫാ. ലൂയിസ് ഫ്രാങ്കന്‍ അന്തരിച്ചു. 82 വയസായിരുന്നു. കോണ്‍സ്റ്റന്റ് ലിവന്‍സ് ഹോസ്പിറ്റല്‍ ആന്റ് റിസര്‍ച്ച് സെന്ററില്‍ വച്ചായിരുന്നു മരണം. 1938 ജൂലൈ 28 ന് ബെല്‍ജിയത്തില്‍ ജനിച്ച ഇദ്ദേഹം 1957 ലാണ് ഈശോസഭയില്‍ ചേര്‍ന്നത്. 1964 ല്‍ ഇന്ത്യയിലെത്തി. കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ടുള്ള സംസ്‌കാരമായിരുന്നു നടന്നത്.