തൃശൂര്‍: ദൈവകരുണയുടെ തിരുനാള്‍ ദിനമായ ഏപ്രില്‍ 28 ന് ഉദ്ഘാടനം ചെയ്യപ്പെട്ട ഷെക്കെയ്‌ന ടെലിവിഷന്‍ ചാനലിന് ആഗോളസഭയുടെ തലവന്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആശീര്‍വാദവും അനുഗ്രഹങ്ങളും പ്രാര്‍ത്ഥനകളും. ഷെക്കെയ്‌ന മിനിസ്ട്രി ചെയര്‍മാനും ചാനലിന്‍റെ ഡയറക്ടറുമായ ബ്ര. സന്തോഷ് കരുമത്രയ്ക്ക് പൊതുദര്‍ശന വേളയില്‍ പ്രത്യേകമായി അനുവദിച്ച കൂടിക്കാഴ്ചയില്‍ വച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ ഷെക്കെയ്‌ന ടിവി ചാനലിന്റെ ലോഗോ ആശീര്‍വദിച്ചു നല്കി. ടെലിവിഷന് എല്ലാ പ്രാര്‍ത്ഥനകളും പാപ്പാ വാഗ്ദാനം നേരുകയും ചെയ്തു.
സഭയുടെ മുഴുവന്‍ പിന്തുണയോടും പ്രാര്‍ത്ഥനയോടും കൂടി ആരംഭിച്ചിരിക്കുന്ന ഷെക്കെയ്ന ടെലിവിഷന്‍ ചാനലിന്‍റെ ഔദ്യോഗികമായ ഉദ്ഘാടനം സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയാണ് നിര്‍വഹിച്ചത്. ജനങ്ങളുടെ പങ്കാളിത്തത്തിലൂടെയാണ് ചാനലിന്‍റെ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതെന്ന് ബ്ര. സന്തോഷ് കരുമത്ര അറിയിച്ചു.
സുപ്രീം കോടതി റിട്ട ജസ്റ്റീസ് കുര്യന്‍ ജോസഫ് ഷെക്കെയ്‌ന ടെലിവിഷന്റെ ലോഗോ പ്രകാശനം ചെയ്തു. ഫരീദാബാദ് ആര്‍ച്ച് ബിഷപ് മാര്‍ കുര്യാക്കോസ് ഭരണികുളങ്ങര ടെലിവിഷന്റെ ലോഗോ ആനിമേഷനും ലോഗോയുടെ പശ്ചാത്തല സംഗീതവും പ്രകാശനം ചെയ്തു. ഷെക്കെയ്‌ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലിന്‌റെ ഉദ്ഘാടനവും ചടങ്ങില്‍ നടന്നു. ഷംഷാബാദ് രൂപതയുടെ പ്രഥമ മെത്രാന്‍ മാര്‍ റാഫേല്‍ തട്ടിലാണ് ന്യൂസ് പോര്‍ട്ടലിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. തൃശൂര്‍ ആര്‍ച്ച് ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്, തലശ്ശേരി അതിരൂപത സഹായമെത്രാന്‍ മാര്‍ ജോസഫ് പാംബ്ലാനി, ബിഷപ് ടോണി നീലങ്കാവില്‍, ബിഷപ് ഡോ. അലക്‌സ് വടക്കുംതല,ബിഷപ് സാമുവല്‍ മാര്‍ ഐറേനിയോസ്, ശാലോം മിനിസ്ട്രീസ് ചെയര്‍മാന്‍ ഷെവ. ബെന്നി പുന്നത്തറ തുടങ്ങിയവര്‍ വേദി പങ്കിട്ടു.