കത്തോലിക്കരെന്ന നിലയില്‍ നാം എല്ലാവരും പ്രത്യേകമായി പുണ്യത്തില്‍ വളരാന്‍ വിളിക്കപ്പെട്ടിരിക്കുന്നവരാണ്. പുണ്യം നേടുക എന്നതാണ് നമ്മുടെ ജീവിതലക്ഷ്യം.പക്ഷേ പുണ്യത്തില്‍ വളരാന്‍ നമുക്ക് കഴിയുന്നില്ല. ആഗ്രഹിച്ചാലും പലവിധ ജീവിതവ്യഗ്രതകളും മാനുഷികമായ പ്രവണതകളും ജഡികാസക്തികളും നമ്മെ പുണ്യങ്ങളില്‍ നിന്ന് പിന്തിരിപ്പിക്കുന്നു. പുണ്യത്തില്‍ വളരാന്‍ ആഗ്രഹിക്കുകയും പുണ്യം സ്വന്തമാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നവര്‍ക്ക് അതിനുള്ള എളുപ്പവഴിയാണ് ഭക്തിപൂര്‍വ്വമായ ജപമാലപ്രാര്‍ത്ഥന.
ആത്മാര്‍ത്ഥമായ ജപമാല പ്രാര്‍ത്ഥനയിലൂടെ നാം നേടിയെടുക്കുന്നത്പ്രധാനമായും മൂന്നു പുണ്യങ്ങളാണ്. എളിമ, അനുസരണം, അനാസക്തി. പരിശുദ്ധ അമ്മയുടെ ജീവിതത്തില്‍ ഈ മുന്നു പുണ്യങ്ങളും ഉണ്ടായിരുന്നതായി നമുക്കറിയാം. എളിമയുള്ളവളും അനുസരണയുള്ളവളും ലൗകികമായ എല്ലാറ്റിനോടും അനാസക്തിയുള്ളയവളുമായിരുന്നു പരിശുദ്ധ അമ്മ.
അതുകൊണ്ട് ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കുകയും പ്രാര്‍ത്ഥി്ക്കുമ്പോള്‍ ഈ പുണ്യങ്ങള്‍ സ്വന്തമാക്കാന്‍ സഹായിക്കണമെന്ന് മാതാവിനോട് മാധ്യസ്ഥം യാചിക്കുകയും ചെയ്യുക.