സ്‌പെയ്ന്‍: അബോര്‍ഷന്‍ വിധിച്ചിട്ടും ജീവിതത്തിലേക്ക് വന്ന കുഞ്ഞുങ്ങളുടെ മാമ്മോദീസാ ചടങ്ങ് അവിസ്മരണീയമായി. ഗര്‍ഭകാലത്ത് ഡോക്ടര്‍മാര്‍ അബോര്‍ഷന്‍ വേണമെന്ന് നിര്‍ദ്ദേശിച്ചിരുന്നുവെങ്കിലും അതിനെ വകവയ്ക്കാതെ അമ്മമാര്‍ ഈ കുഞ്ഞുങ്ങള്‍ക്ക് ജനിക്കാന്‍ അവസരം നല്കുകായയിരുന്നു.
കാത്തലിക് സംഘടനായ മാസ് ഫൂച്ചുറോ അസോസിയേഷന്റെ ആഭിമുഖ്യത്തിലായിരുന്നു മാമ്മോദീസാ ചടങ്ങുകള്‍. സെപ്തംബര്‍ 27 ന് നടന്ന ചടങ്ങില്‍ ആറുവയസുള്ള പെണ്‍കുട്ടി മുതല്‍ ഒരു വയസില്‍ താഴെ വരെ പ്രായമുള്ള 14 കുഞ്ഞുങ്ങളുടെ മാമ്മോദീസായാണ് നടന്നത്.
കര്‍ദിനാള്‍ കാര്‍ലോസ് സോറോയാണ് ജ്ഞാനസ്‌നാന കര്‍മ്മം നിര്‍വഹിച്ചത്.