ക്രൈസ്തവ പഠന റിപ്പോര്‍ട്ട്:രാഷ്ട്രീയ നേതൃത്വങ്ങള്‍ നിലപാട് പ്രഖ്യാപിക്കണം:ഷെവലിയര്‍ അഡ്വ വി സി സെബാസ്റ്റ്യന്.

കൊച്ചി: സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയ ജെ.ബി.കോശി കമ്മീഷന്‍ ക്രൈസ്തവ പഠനറിപ്പോര്‍ട്ട് നടപ്പാക്കുന്നത് സംബന്ധിച്ചും തുടര്‍ നടപടികളെക്കുറിച്ചും കേരളത്തിലെ രാഷ്ട്രീയ മുന്നണികളും പാര്‍ട്ടികളും തങ്ങളുടെ നിലപാട് പരസ്യമായി പ്രഖ്യാപിക്കണമെന്ന് കാത്തലിക് ബിഷപസ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ ആവശ്യപ്പെട്ടു.

2023 മെയ് 17ന് സര്‍ക്കാരില്‍ സമര്‍പ്പിച്ച ജെ.ബി.കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് 34 മാസങ്ങള്‍ക്കുശേഷം പൊതുതെരഞ്ഞെടുപ്പിനുമുമ്പാണ് മന്ത്രിസഭ അംഗീകരിച്ച് പുറത്തിറക്കിയിരിക്കുന്നത്. റിപ്പോര്‍ട്ടിന്മേല്‍ അഭിപ്രായങ്ങള്‍ ക്ഷണിച്ചും നടത്തിപ്പിനായി മേല്‍നോട്ടസമിതി രൂപീകരിക്കുമെന്നുള്ള മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനം തീരുമാനിച്ചുവെങ്കിലും പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനുമുമ്പ് യാതൊരു നടപടികളുമുണ്ടാകില്ലെന്ന് വളരെ വ്യക്തമാണ്. സര്‍ക്കാര്‍ പ്രഖ്യാപിച്ച കമ്മീഷന്‍ ശുപാര്‍ശകള്‍ പലതും ഫിഷറീസ് വകുപ്പ് ഉള്‍പ്പെടെ വിവിധ വകുപ്പുകള്‍ തള്ളിക്കളഞ്ഞിരിക്കുന്നതും ഗൗരവമായി കാണണം. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപനമുണ്ടാകുമെന്നിരിക്കെ ഇതുസംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവുകളും പ്രതീക്ഷിക്കേണ്ടതില്ല. അതിനാല്‍തന്നെ ക്രൈസ്തവ പഠനറിപ്പോര്‍ട്ടിന്മേല്‍ എന്തു തുടര്‍നടപടിയെടുക്കുമെന്ന് രാഷ്ട്രീയ നേതൃത്വങ്ങളും മുന്നണികളും വ്യക്തമാക്കുകയും തങ്ങളുടെ തെരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ ഇക്കാര്യങ്ങള്‍ ഉള്‍പ്പെടുത്തുകയും വേണം.

ക്രൈസ്തവ സമുദായവും വിശ്വാസി സമൂഹവും ഒരു രാഷ്ട്രീയ മുന്നണിയുടെയും സ്ഥിരനിക്ഷേപമല്ല. സഭയുടെ രാഷ്ട്രീയം കക്ഷിരാഷ്ട്രീയവുമല്ല. അതേസമയം സഭയുടെ സാമൂഹ്യപ്രബോധനങ്ങള്‍ ഉള്‍ക്കൊണ്ട് വിശ്വാസികള്‍ വിഷയാധിഷ്ഠിത സാമുദായിക സംരക്ഷണ നിലപാടുകള്‍ തെരഞ്ഞെടുപ്പില്‍ സ്വീകരിക്കും. ഭരണഘടന ഉറപ്പേകുന്ന അവകാശങ്ങളിന്മേലുള്ള കടന്നുകയറ്റവും നീതിനിഷേധവും അനുവദിച്ചുകൊടുക്കില്ല. സാമൂഹ്യജീവിതത്തെ വെല്ലുവിളിക്കുന്ന ഭീകരവാദ അജണ്ടകള്‍ക്കുമുമ്പില്‍ നിലനില്പ് തന്നെ ചോദ്യം ചെയ്യപ്പെടുമ്പോള്‍ എല്ലാ ക്രൈസ്തവ സഭാസമൂഹങ്ങളും കൂടൂതല്‍ ഒരുമയോടും സ്വരുമയോടും ഐക്യത്തോടും പ്രവര്‍ത്തിക്കേണ്ടത് അടിയന്തരവും അനിവാര്യവും കാലഘട്ടത്തിന്റെ ആവശ്യവുമാണെന്ന് തിരിച്ചറിയണമെന്നും വി സി സെബാസ്റ്റ്യൻ പറഞ്ഞു.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates