ചങ്ങനാശ്ശേരി: ദൈവദാസന്‍ മാര്‍ മാത്യു കാവുകാട്ടിന്റെ ജീവിതമാതൃക പൊതുസമൂഹത്തിന് എക്കാലവും പ്രചോദനമാണെന്ന് ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം. മാര്‍ കാവുകാട്ടിന്റെ 51 ാം ചരമവാര്‍ഷികത്തോട് അനുബന്ധിച്ച് സെന്റ് മേരീസ് മെത്രാപ്പോലീത്തന്‍ പള്ളിയില്‍ നടന്ന വിശുദ്ധ കുര്‍ബാന മധ്യേ അനുസ്മരണ സന്ദേശം നല്കുകയായിരുന്നു ആര്‍ച്ച് ബിഷപ്.
സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം അദ്ദേഹത്തിന്റെ അജപാലന ജീവിതത്തിലുടനീലം പ്രശോഭിച്ചിരുന്നതായും മാര്‍ പെരുന്തോട്ടം പറഞ്ഞു.