കൊച്ചി: ഫാ. സ്റ്റാന്‍ സ്വാമിയെ ഭീകവാദിയെന്ന് ചുമത്തി പോലീസ് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് ഈശോസഭയും ലത്തീന്‍ സഭയും ഇന്ന് വൈകിട്ട് നാലു മണി മുതല്‍ അഞ്ചു മണിവരെ പ്രതിഷേധിക്കുന്നു. ഈശോസഭാംഗമാണ് ഫാ. സ്റ്റാന്‍ സ്വാമി.
ഈശോസഭ ആഹ്വാനം ചെയ്തപ്രതിഷേധത്തില്‍ അനുഭാവം പ്രകടിപ്പിച്ചുകൊണ്ടാണ് ലത്തീന്‍സഭയും പങ്കെടുക്കുന്നത്. കോവിഡ് കാല നിയന്ത്രണങ്ങള്‍ക്ക് വിധേയമായിട്ടാണ് പ്രതിഷേധത്തില്‍ പങ്കെടുക്കേണ്ടതെന്ന് കെആര്‍എല്‍സിസി പ്രസിഡന്റും കേരള ലത്തീന്‍ സഭാധ്യക്ഷനുമായ ബിഷപ് ഡോ ജോസഫ് കരിയില്‍ അറിയിച്ചു.
ആദിവാസികള്‍ക്കും ദളിതര്‍ക്കും പിന്നാക്ക സമൂഹങ്ങള്‍ക്കും വേണ്ടി ജീവിതം സമര്‍പ്പിച്ച 83 കാരനായ വൈദികനെ മാവോയിസ്റ്റായി ചിത്രീകരിക്കുന്നത് യാതൊരുവിധത്തിലും ന്യായീകരിക്കാനാവില്ലെന്ന് കെആര്‍എല്‍സിസി വ്യക്തമാക്കി.