കേരളസഭയുടെ മഹത്വം ലോകമെങ്ങും അറിയാനും നമുക്ക് സ്വന്തമായി ഒരു വിശുദ്ധയെ കൂടി ലഭിക്കാനും കാരണമായ ദിവസമാണ് ഇന്ന്. ഒക്ടോബര്‍ 13.
നമ്മുടെ സ്വന്തം കുഴിക്കാട്ടുശേരിയിലെ മറിയം ത്രേസ്യയെ വിശുദ്ധയായി പ്രഖ്യാപിച്ചത് കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 13 നായിരുന്നു.
കേരളത്തിലെ ആദ്യ പഞ്ചക്ഷതധാരിണി, ഹോളിഫാമിലി സന്യാസസമൂഹത്തിന്റെ സ്ഥാപക, മിസ്റ്റിക് ഒരുപാട് വിശേഷണങ്ങളുണ്ട് ചിറമേല്‍ മങ്കിടിയാന്‍ ത്രേസ്യയായിരുന്ന മറിയം ത്രേസ്യയ്ക്ക്.
1876 ഏപ്രില്‍ 26 നായിരുന്നു മറിയം ത്രേസ്യയുടെ ജനനം. 1926 ജൂണ്‍ എട്ടിന് സ്വര്‍ഗ്ഗപ്രാപ്തയാകുകയും ചെയ്തു.