മിച്ചിഗണ്‍: മിച്ചിഗണ്‍ ദേവാലയം ഇന്ന് ഫാത്തിമാ മാതാവിനായി സമര്‍പ്പിക്കുമെന്ന് ഡെട്രോയിറ്റ് ആര്‍ച്ച് ബിഷപ് അല്ലെന്‍ എച്ച് വിഗ്നെറോണ്‍ അറിയിച്ചു.
ഫാത്തിമായില്‍ മാതാവ് അവസാനമായി പ്രത്യക്ഷപ്പെട്ട ദിനമാണ് ഒക്ടോബര്‍ 13. ഫാത്തിമാമാതാവിനോടുളള ഭക്തി കത്തോലിക്കാസഭയില്‍ ആരംഭിച്ചത് 1917 മുതല്ക്കാണ്. ഫാത്തിമായില്‍ മൂന്ന് ഇടയബാലകര്‍ക്ക് മാതാവ് പ്രത്യക്ഷപ്പെട്ടതായിരുന്നു അതിന് തുടക്കം കുറിച്ചത്.
ഫാത്തിമാ ദര്‍ശനത്തിന്റെ 103 ാം വാര്‍ഷികംകൂടിയാണ് ഇന്ന്.