ലോസ് ആഞ്ചല്‍സ്: കാലിഫോര്‍ണിയ മിഷന്‍ ചര്‍ച്ചിലുണ്ടായ തീപിടുത്തത്തിലും യാതൊരു പരിക്കും പറ്റാത്ത വ്യാകുലമാതാവിന്റെ ചിത്രം കണ്ടെത്തി. വലിയൊരു അത്ഭുതമായിട്ടാണ് ഈ സംഭവം വിലയിരുത്തപ്പെടുന്നത്. ജൂലൈ 11/2020 നാണ് ഒരു അക്രമി ദേവാലയത്തിന് തീവച്ചത്.രാജ്യമെങ്ങും വിശുദ്ധരൂപങ്ങള്‍ക്കും ക്രൈസ്തവ ദേവാലയങ്ങള്‍ക്കും നേരെ നടന്നുകൊണ്ടിരിക്കുന്ന ആക്രമണങ്ങളുടെ ഭാഗമായിട്ടായിരുന്നു ഈ അക്രമവും. വിശുദ്ധ ജൂനിപ്പെറോ സേറെ 1771 ലാണ് മുഖ്യമാലാഖയായ ഗബ്രിയേലിന്റെ നാമധേയത്തില്‍ മിഷന്‍ കേന്ദ്രം ആരംഭിച്ചത്. ദേവാലയത്തിന്റെ പുനരുദ്ധാരണപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് പല വിശുദ്ധരൂപങ്ങളും ചിത്രങ്ങളും നേരത്തെ തന്നെ സുരക്ഷിതമായി മറ്റൊരിടത്തേക്ക് മാറ്റിയിരുന്നു. അതുകൊണ്ട് ആ ചിത്രങ്ങള്‍ക്കൊന്നിനും കേടുപാടുകള്‍ സംഭവിച്ചില്ല. എന്നാല്‍ വ്യാകുലമാതാവിന്റെ ഈ ചിത്രം ദേവാലയത്തില്‍ നിന്നും മാറ്റിയിരുന്നില്ല. ദേവാലയത്തില്‍ നിന്ന് കേടുപാടുകള്‍ കൂടാതെ കണ്ടെടുക്കാന്‍ കഴിഞ്ഞ ഒരേയൊരു വിശുദ്ധചിത്രവും ഇതു മാത്രമാണ്.