തിരുവല്ല: മാര്‍ത്തോമ്മ സഭാതലവന്‍ ഡോ ജോസഫ് മാര്‍ത്തോമ്മ മെത്രാപ്പോലീത്ത(90) കാലം ചെയ്തു. വാര്‍ദ്ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് പുലര്‍ച്ചെ 2.38 ന് ആയിരുന്നു അന്ത്യം. മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്തയുടെ പിന്‍ഗാമിയായിരുന്നു.
2007 മുതല്‍ 13 വര്‍ഷം മാര്‍ത്തോമ്മാ സഭയെ നയിച്ചതും മാരാമണ്‍ കണ്‍വന്‍ഷന്റെ ശതോത്തര രജതജൂബിലിക്ക് നേതൃത്വം നല്കിയതും ഇദ്ദേഹമായിരുന്നു. 1975 ഫെബ്രുവരി എട്ടിന് ജോസഫ് മാര്‍ ഐറേനിയോസ് എന്ന പേരില്‍ മെത്രാപ്പോലീത്തയും 2007 ഒക്ടോബര്‍ രണ്ടിന് മാര്‍ത്തോമ്മാ മെത്രാപ്പോലീത്തയുമായി.