Tuesday, July 1, 2025
spot_img
More

    ചൈന; ഭക്തിഗാനങ്ങളുടെ ഫോട്ടോകോപ്പി എടുക്കുന്നതിനും മതപരമായ കാര്യങ്ങള്‍ അച്ചടിക്കുന്നതിനും വിലക്ക്

    ബെയ്ജിംങ്: ചൈനയില്‍ ക്രൈസ്തവര്‍ക്ക് നേരെയുള്ള മതപീഡനങ്ങളുടെ രൂക്ഷത വര്‍ദ്ധിക്കുന്നു. മതപരമായ വിവരങ്ങള്‍ അടങ്ങിയ പുസ്തകങ്ങളുടെ വിതരണം നടത്തുന്നതും ഭക്തിഗാനങ്ങള്‍ ഫോട്ടോകോപ്പി എടുക്കുന്നതും അച്ചടിക്കുന്നതും കുറ്റകരമാണ് എന്ന നിയമമാണ് പുതുതായി ചൈനയില്‍ നിലവില്‍ വരുന്നത്. ഹെനാന്‍ പ്രോവിന്‍സില്‍ മതപരമായ പുസ്തകങ്ങള്‍ അച്ചടിക്കുന്ന പ്രിന്റിംങ് ഹൗസ് അടുത്തയിടെയാണ് നിരോധിച്ചത്.

    രാഷ്ട്രീയമായ കാര്യങ്ങളല്ലാതെ മതപരമായ യാതൊരു കാര്യങ്ങളും അച്ചടിക്കാന്‍ പാടില്ലെന്നാണ് നിയമം. മതപരമായ വിശ്വാസം പ്രകടമാക്കുന്ന ബാനറുകളും പ്രദര്‍ശിപ്പിക്കാന്‍ പാടില്ല. സംശയം തോന്നുന്ന സ്ഥാപനങ്ങളും വീടുകളും പോലീസ് പരിശോധന നടത്തുകയാണെന്ന് വാര്‍ത്തയില്‍ പറയുന്നു.

    ഫോട്ടോസ്റ്റാറ്റ് സ്ഥാപനങ്ങളിലും ഇതേ രീതിയില്‍പരിശോധന നടന്നുവരികയാണ്. സംശയാസ്പദമായി എന്തെങ്കിലും കണ്ടെത്തിയാല്‍ സ്ഥാപനം അടച്ചൂപൂട്ടുകയും ഉടമ അറസ്റ്റ് ചെയ്യപ്പെടുകയും ചെയ്യും.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!