അസ്സീസി: വാഴ്ത്തപ്പെട്ട പദപ്രഖ്യാപനത്തോട് മുന്നോടിയായി പൊതുവണക്കത്തിനായി തുറന്നുകൊടുത്ത കാര്‍ലോ അക്യൂട്ടിസിന്റെ കബറിടം അടച്ചു. വിശുദ്ധരുടെ നാമകരണ നടപടികള്‍ക്കായുള്ള തിരുസംഘത്തിന്റെ പുതിയ തലവന്‍ ബിഷപ് മാഴ്‌സെല്ലോ സെമേറാറോ കബറിടത്തില്‍ അര്‍പ്പിച്ച വിശുദ്ധ കുര്‍ബാനയോടെയാണ് കബറിടം അടച്ചത്. എങ്കിലും വിശ്വാസികള്‍ക്ക് ഇവിടെ പ്രാര്‍ത്ഥിക്കാനുള്ള സൗകര്യം ക്രമീകരിച്ചിട്ടുമുണ്ട്.
ഒക്ടോബര്‍ ഒന്നാം തീയതി മുതല്‍ 19 ാം തീയതിവരെയായിരുന്നു പൊതുവണക്കം. ഒക്ടോബര്‍ പത്താം തീയതിയായിരുന്നു കാര്‍ലോയെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചത്.