പോര്‍ട്ട്‌ലാന്റ്: നാലു മാസത്തോളമായി രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്ന പ്രക്ഷോഭങ്ങള്‍ക്ക് അവസാനം കുറിക്കാനും സമാധാനം പുലരാനുമായി ആര്‍ച്ച് ബിഷപ് അല്കസാണ്ടര്‍ കെ സാംപിളിന്റെ ആഭിമുഖ്യത്തില്‍ ജപമാല പ്രാര്‍ത്ഥനയും ഭൂതോച്ചാടന പ്രാര്‍ത്ഥനയും നടത്തി. സെന്റ് മേരിസ് കത്തീഡ്രല്‍ ഓഫ് ദ ഇമ്മാക്കുലേറ്റ് കണ്‍സംപ്ഷനില്‍ നിന്ന് സിറ്റി പാര്‍ക്ക് വരെയായിരുന്നു ജപമാല പ്രദക്ഷിണം.
തിരഞ്ഞെടുപ്പ് പ്രചരണവുമായി ബന്ധപ്പെട്ട് നടന്ന പ്രക്ഷോഭത്തില്‍ രണ്ടു പേര്‍ കൊല്ലപ്പെടുകയും പോലീസുകാര്‍ക്ക് പരിക്കേല്ക്കുകയും ചെയ്തിരുന്നു. ഇലക്ഷന്‍ അടുത്തുവന്നുകൊണ്ടിരിക്കുന്ന ഈ സാഹചര്യത്തില്‍ പ്രാര്‍ത്ഥനയ്ക്കായി ഒരുമിച്ച് ചേരേണ്ടത് ഏറ്റവും അത്യാവശ്യമാണ്. കത്തോലിക്കാ സഭ ഐക്യവും സാഹോദര്യവും സമാധാനം ആഗ്രഹിക്കുന്നു. പ്രാര്‍ത്ഥനയ്ക്ക് മുമ്പ് ആര്‍ച്ച് ബിഷപ് സാമ്പിള്‍ പറഞ്ഞു. അമ്മേ മറിയമേ നിന്റെ മകന്‍ സമാധാനത്തിന്റെ രാജകുമാരനാണ്. നിന്റെ മാധ്യസ്ഥത്തിലൂടെ ഞങ്ങളുടെ രാജ്യത്ത് സമാധാനവും ശാന്തിയും പുലരണമേ. ആര്‍ച്ച് ബിഷപ് പ്രാര്‍ത്ഥിച്ചു. നഗരത്തില്‍ നിന്ന് സാത്താനിക ശക്തികള്‍ വിട്ടുപോകാനുള്ള ഭൂതോച്ചാടന പ്രാര്‍ത്ഥനകളും അദ്ദേഹം നടത്തി.
ഫേസ്ബുക്ക് ലൈവിലൂടെ എണ്ണായിരത്തോളം ആളുകള്‍ പ്രാര്‍ത്ഥനയില്‍ പങ്കെടുത്തു.