Monday, January 13, 2025
spot_img
More

    യൗസേപ്പിതാവ് കാണിച്ചുകൊടുത്ത കിണര്‍


    വര്‍ഷം 1660 ജൂണ്‍ ഏഴ്
    കടുത്ത വേനല്‍ക്കാലമായിരുന്നു അത്. ആട്ടിടയനായ ഗാസ്പാര്‍ഡ് റിച്ചാര്‍ഡ് ദാഹിച്ചുവലഞ്ഞ് വെള്ളം അന്വേഷിച്ചു നടക്കുകയായിരുന്നു. കാരണം അയാളുടെ കൈയിലെ വെള്ളപ്പാത്രം ഇതിനകം കാലിയായിക്കഴിഞ്ഞിരുന്നു. അടുത്തൊന്നും ജലാശയങ്ങളുമുണ്ടായിരുന്നില്ല. അതുകൊണ്ടാണ് അയാള്‍ വെള്ളം അന്വേഷിച്ച് അലഞ്ഞുതിരിഞ്ഞത്.

    അപ്പോഴാണ് വൃദ്ധനായ ഒരാള്‍ ഗാസ്പാര്‍ഡിന്റെ സമീപത്തെത്തിയത്.

    എന്റെ പേര് ജോസഫ്. ഇവിടെ കുഴിക്കൂ, നിനക്ക് സമൃദ്ധമായ വെള്ളം ലഭിക്കും.

    വൃദ്ധന്‍ പറഞ്ഞത് അനുസരിച്ച് ഗാസ്പര്‍ അവിടം കുഴിച്ചു. സമൃദ്ധമായ ജലപ്രവാഹം അവിടെയുണ്ടായി. റിച്ചാര്‍ഡ് ആ വെള്ളം ദാഹം തീരുവോളം കോരിക്കുടിച്ചു. നന്ദി പറയാനായി അയാള്‍ വൃദ്ധനെ അന്വേഷിച്ചപ്പോഴാണ് മനസ്സിയത്. അവിടെയൊന്നും വൃദ്ധനെ കാണാനില്ല. ഗാസ്പര്‍ ഗ്രാമത്തിലേക്ക് ഓടിച്ചെന്ന് നടന്ന വിവരങ്ങളെല്ലാം അറിയിച്ചു. അവരാരും അങ്ങനെയൊരു വൃദ്ധനെ കണ്ടിട്ടുണ്ടായിരുന്നില്ല.

    യൗസേപ്പിതാവാണ് അവിടെ വന്നതെന്ന് എല്ലാവര്‍ക്കും മനസ്സിലായി. പിന്നീട് ആ വെള്ളം കുടിച്ചവര്‍ക്കെല്ലാം അത്ഭുതകരമായ രോഗസൗഖ്യങ്ങളുണ്ടായി. മാനസികവും ശാരീരികവുമായ രോഗസൗഖ്യങ്ങളുടെയും അത്ഭുതങ്ങളുടെയും പരമ്പര തന്നെ പിന്നീട് അവിടെ സംഭവിച്ചു. തുടര്‍ന്ന് അവിടെയൊരു ദേവാലയം പണികഴിപ്പിച്ചു. വിശുദ്ധ ജോസഫിന്റെ നാമത്തിലുള്ള കോണ്‍ടിഗ്നാക്കിലെ ദേവാലയമായിരുന്നു അത്.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!