കൊച്ചി: എറണാകുളം ചാവറ കള്‍ച്ചറല്‍ സെന്ററിന്റെ പുതിയ ഡയറക്ടറായി ഫാ. തോമസ് പുതുശ്ശേരി നിയമിതനായി. നിലവില്‍ ഫാ. റോബി കണ്ണന്‍ചിറയായിരുന്നു ചാവറ കള്‍ച്ചറല്‍ സെന്ററിന്റെ ഡയറക്ടര്‍. അദ്ദേഹം ഡല്‍ഹി ചാവറ കള്‍ച്ചറല്‍ സെന്റര്‍ ഡയറക്ടറായി നിയമിക്കപ്പെട്ടതിനെതുടര്‍ന്നാണ് ഫാ. തോമസ് ചാവറ കള്‍ച്ചറല്‍സെന്ററിന്റെ ഡയറക്ടറായത്.സിഎംഐ സന്യാസസമൂഹത്തിന് കീഴിലുള്ളതാണ് ചാവറ കള്‍ച്ചറല്‍ സെന്റര്‍.