ന്യൂഡല്‍ഹി: കര്‍വാര്‍ രൂപതയുടെ മെത്രാനായിരുന്ന ബിഷപ് ഡെറിക് ഫെര്‍ണാണ്ടസിനെ ബെല്‍ഗാം രൂപതാധ്യക്ഷനായി ഫ്രാന്‍സിസ് മാര്‍പാപ്പ നിയോഗിച്ചു. ഇന്നലെ ഇന്ത്യന്‍ സമയം 3.30ന് ഇത് സംബന്ധിച്ച പ്രഖ്യാപനം നടന്നു.
ബെല്‍ഗാം രൂപതയ്ക്ക് 2018 മെയ് മാസം മുതല്‍ ഇടയനില്ലാത്ത അവസ്ഥയായിരുന്നു. ബിഷപ് പീറ്റര്‍ മച്ചാഡോ ബാംഗ്ലൂരിലേക്ക് പോയതുകൊണ്ടായിരുന്നു ഇത്. ഈ സ്ഥാനത്തേക്കാണ് ഇപ്പോള്‍ ബിഷപ് ഡെറിക് നിയമിതനായിരിക്കുന്നത്.
2007 ഫെബ്രുവരി 24 നാണ് കര്‍വാര്‍ രൂപതയുടെ മെത്രാനായി ബിഷപ് ഡെറിക് നിയമിതനായത്. 39 വര്‍ഷത്തെ പൗരോഹിത്യജീവിതത്തിന്റെയും 12 വര്‍ഷത്തെ മെത്രാന്‍ പദവിയുടെയും അനുഭവസമ്പത്തുമായിട്ടാണ് ബിഷപ് ഡെറിക് ബെല്‍ഗാമിലേക്ക് വരുന്നത്.
1963ലാണ് ബെല്‍ഗാം രൂപത നിലവില്‍ വന്നത്. നോര്‍ത്ത് കര്‍ണ്ണാടകയിലെ സിവില്‍ ഡിസ്ട്രിക്റ്റുകളും പൂനൈ രൂപതയിലെ ധാര്‍വാര്‍ഡ്, ബിജാപ്പൂര്‍ ജില്ലകളും ഉള്‍പ്പെടുന്നതാണ് ബെല്‍ഗാം രൂപത.