പാരീസ്: ഫ്രാന്‍സിലെ നീസ് നോട്രഡാം കത്തീഡ്രല്‍ ദേവാലയത്തില്‍ നടന്ന ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്കുവേണ്ടി ദേവാലയമണികള്‍ മുഴക്കി വിശ്വാസികള്‍ എല്ലാവരും പ്രാര്‍ത്ഥിച്ചു. ഫ്രഞ്ച് ബിഷപ്‌സ് കോണ്‍ഫ്രന്‍സാണ് വിശ്വാസികളോട് ഇക്കാര്യം അഭ്യര്‍ത്ഥിച്ചത്. അതനുസരിച്ച് ഇന്നലെ മൂന്നു മണിക്കാണ് മരണമണികള്‍മ ുഴക്കിയത്. ഈ സമയം എല്ലാവിശ്വാസികളും ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിച്ചു.
ഇന്നലെ പ്രാദേശിക സമയം രാവിലെ ഒമ്പതുമണിക്കാണ് ലോക മനസ്സാക്ഷിയെ നടുക്കിക്കളഞ്ഞ ഭീകരാക്രമണം നടന്നത്. അള്ളാഹു അക്ബര്‍ മുഴക്കി ദേവാലയത്തിലേക്ക കയറിവന്ന അക്രമി ഒരു സ്ത്രീയെ കഴുത്തറുത്തും മറ്റ് രണ്ടുപേരെ കുത്തിയും കൊലപ്പെടുത്തുകയായിരുന്നു. രണ്ടുപേര്‍ ദേവാലയത്തിനുളളില്‍ വച്ചാണ് കൊല്ലപ്പെട്ടത്.