വത്തിക്കാന്‍സിറ്റി: തീവ്രവാദ ആക്രമണങ്ങള്‍ക്കെതിരെ യൂറോപ്പ് പ്രത്യേകിച്ച് ഫ്രാന്‍സ് ജാഗ്രത പുലര്‍ത്തണമെന്ന് കര്‍ദിനാള്‍ റോബര്‍ട്ട് സാറ. ഇന്നലെ നീസ് നോട്ടഡ്രാം കത്തീഡ്രലില്‍ നടന്ന ഭീകരാക്രമണത്തിന്‌റെ പശ്ചാത്തലത്തില്‍ ട്വിറ്ററില്‍ കുറിച്ചതാണ് അദ്ദേഹം ഈ വാക്കുകള്‍.
ഇസ്ലാമിക തീവ്രവാദത്തിനെതിരെ നിശ്ചയദാര്‍ഢ്യത്തോടെ പോരാടണമെന്നും അദ്ദേഹം പറഞ്ഞു. ഇസ്ലാമിക തീവ്രവാദത്തെക്കുറിച്ച് തങ്ങള്‍ ആഫ്രിക്കക്കാര്‍ക്ക് നേരത്തെ തന്നെ അറിയാമെന്നും അദ്ദേഹം വ്യക്തമാക്കി. അപരിഷ്‌കൃതര്‍ എല്ലായ്‌പ്പോഴും സമാധാനത്തിന്റെ ശത്രുക്കളാണ്. നമുക്ക് പ്രാര്‍ത്ഥിക്കാം. കര്‍ദിനാള്‍ സാറ കുറിച്ചു.