ന്യൂഡല്‍ഹി: ഒക്ടോബർ 13 ന് “റോസറി എക്രോസ് ഇന്ത്യ” സംഘടിക്കപ്പെടുന്നു. ഇതിന് മുന്നോടിയായി ആഗസ്റ്റ് പതിനഞ്ച് മുതൽ വീടുകളിൽ “54 ഡേ മിറാക്കുലസ് റോസറി നൊവേന” ചൊല്ലണം. ദേവാലയങ്ങളിലും, പ്രാർഥന കൂട്ടായ്മകളിലും, സ്ഥാപനങ്ങളിലും മറ്റും ജപമാല പ്രാർഥന സംഘടിപ്പിക്കുകയും ചെയ്യാം.
പോളണ്ടിൽ സംഘടിപ്പിച്ച “റോസറി ഒാൺ ബോർഡറിന്റെയും, ബ്രിട്ടണിൽ നടന്ന “റോസറി ഒാൺ കോസ്റ്റിന്റെയും” മാതൃകയിലാണ് റോസറി എക്രോസ് ഇന്ത്യ സംഘടിപ്പിക്കുന്നത്. കഴിഞ്ഞ വർഷവും ഇന്ത്യയില്‍ ഇത് നടത്തിയിരുന്നു.
ഫാത്തിമയിൽ മാതാവ് പ്രത്യക്ഷപ്പെട്ടതിന്റെ ഓർമ്മ ദിനമാണ് ഒക്ടോബര്‍ പതിമൂന്ന്.
പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ http://rosaryacrossindia.co.in എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യുക.