ബ്രൂക്ക് ലൈന്‍: ബ്രൂക്ക് ലൈന്‍ രൂപതയുടെ സഹായമെത്രാന്‍ ബിഷപ് ഒക്ടാവിയോ സിസ് നെറോസ് തല്‍സ്ഥാനത്ത് നിന്ന് വിരമിച്ചു. ഇനി അദ്ദേഹം ഇടവക വൈദികനായി സേവനം ചെയ്യും. ജൂലൈയില്‍ ഇദ്ദേഹത്തിന് 75 വയസ് പൂര്‍ത്തിയായിരുന്നു. കാനന്‍ ലോ അനുസരിച്ച് മെത്രാന്മാര്‍ എഴുപത്തിയഞ്ച് വയസാകുമ്പോള്‍ വിരമിക്കണം.ഇതനുസരിച്ച് ബിഷപ് സിസ്‌നെറോസ് നല്കിയ രാജി ഫ്രാന്‍സിസ്മാര്‍പാപ്പ ഇന്നലെയാണ് സ്വീകരിച്ചത്.
ക്യബന്‍ സ്വദേശിയാണ് ഇദ്ദേഹം. ഇടവകവൈദികനായി സേവനം ചെയ്യാനാണ് താന്‍ തുടര്‍ന്ന് ആഗ്രഹിക്കുന്നതെന്ന് ഇദ്ദേഹം വ്യക്തമാക്കി.