നീസ്: നോട്രഡാം കത്തീഡ്രല്‍ ദേവാലയത്തില്‍ കഴിഞ്ഞ ദിവസം നടന്ന ഭീകരാക്രമണവുമായി ബന്ധപ്പെട്ട് രണ്ടാമനെയും പോലീസ് അറസ്റ്റ് ചെയ്തതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 47 കാരനായ ഒരു വ്യക്തിയാണ് അറസ്റ്റ് ചെയ്യപ്പെട്ടത്.
ബ്രാഹീം എന്ന 21 കാരനാണ് ഭീകരാക്രമണത്തിലെ ഒന്നാം പ്രതി. ഇയാളുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയാണ് രണ്ടാമനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഒക്ടോബര്‍ 29 നാണ് മനുഷ്യമനസ്സാക്ഷിയെ നടുക്കിയ ക്രൂരകൃത്യം അരങ്ങേറിയത്. മൂന്നുകുട്ടികളുടെ അമ്മയായ 44 കാരിയും അറുപത് വയസ് പ്രായമുള്ള വൃദ്ധയും അമ്പത്തിയഞ്ചുകാരനായ അള്‍ത്താരശുശ്രൂഷിയുമാണ് അന്ന് മൃഗീയമായി കൊല്ലപ്പെട്ടത്.
അല്ലാഹു അക്ബര്‍ മുഴക്കിക്കൊണ്ടാണ് ബ്രാഹിം പള്ളിയിലേക്ക് പ്രവേശിച്ചത്.