മൂവാറ്റുപുഴ: തരിശുഭൂമികളിലടക്കം കൃഷി ചെയ്തു സംസ്ഥാനംമുഴുവനും ഭക്ഷ്യസ്വയംപര്യാപ്തയിലെത്താന്‍ പരിശ്രമിക്കണമെന്ന് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. കോവിഡ് കാലത്ത് ഭക്ഷ്യവിഭവങ്ങള്‍ കഴിവതും സ്വന്തമായി ഉല്പാദിപ്പിക്കാന്‍ എല്ലാവരും പരിശ്രമിക്കണം. കൃഷിഭൂമിയുള്ള കര്‍ഷകര്‍ സ്വന്തമായി സ്ഥലമില്ലാത്തവരുമായി ചേര്‍ന്നു കൃഷി നടത്തുകയും വിഭവങ്ങള്‍ പങ്കുവയ്ക്കുകയും ചെയ്യണം. ധാന്യവിളകളുടെയും പച്ചക്കറികളുടെയും ഉല്പാദനത്തോടൊപ്പം കാലിവളര്‍ത്തല്‍, മത്സ്യകൃഷി, കോഴി വളര്‍ത്തല്ഡ മുതലായ തൊഴിലുകളും ജനങ്ങള്‍ പരിശീലിക്കണം. മാര്‍ ആലഞ്ചേരി പറഞ്ഞു.
മൂവാറ്റുപുഴ പൈങ്ങോട്ടൂരില്‍ അഞ്ചേക്കര്‍ വയലില്‍ നെല്‍ക്കൃഷിക്ക് തുടക്കം കുറിച്ചു സംസാരിക്കുകയായിരുന്നു കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി.