ബെംഗളൂരു: ലൗ ജിഹാദിനെതിരെ നിയമം കൊണ്ടുവരുമെന്ന് കര്‍ണ്ണാടക മുഖ്യമന്ത്രി ബി എസ് യെദൂരപ്പ. പെണ്‍കുട്ടികളെ പണമോ സ്‌നേഹമോ ഉപയോഗിച്ച് വലയില്‍ വീഴ്ത്തുന്നത് ഗൗരവമായി കാണുന്നുവെന്നും ഇത് അവസാനിപ്പിക്കേണ്ടത് അത്യാവശ്യമാണെന്നും യെദുരപ്പ വ്യക്തമാക്കി. കര്‍ശന നടപടികള്‍ ഇതിന് വേണ്ടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. ലൗജിഹാദ് ഒരു സാമൂഹിക തിന്മയാണ്.യദൂരപ്പ അഭിപ്രായപ്പെട്ടു.
കര്‍ണ്ണാടക ആഭ്യന്തരമന്ത്രിയും ലൗജിഹാദിനെതിരെ രംഗത്ത് വന്നിരുന്നു. ലൗ ജിഹാദിനെതിരെ ഉത്തര്‍പ്രദേശ്, ഹരിയാന, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളും കര്‍ശനമായ നിലപാടാണ് എടുത്തിരിക്കുന്നത്.