Wednesday, November 13, 2024
spot_img
More

    മതനിന്ദ നടത്തിയെന്ന് ആരോപണം;ക്രൈസ്തവന്റെ തല അറുക്കുന്നവന് പത്തു മില്യന്‍ വാഗ്ദാനം ചെയ്ത് പോസ്റ്ററുകള്‍

    ലാഹോര്‍: പ്രവാചക നിന്ദ നടത്തിയെന്ന് ആരോപിക്കപ്പെടുന്ന ക്രൈസ്തവന്റെ ജീവനെടുക്കുന്നവര്‍ക്ക് പത്തുമില്യന്‍ വാഗ്ദാനം ചെയ്തുകൊണ്ട് പോസ്റ്ററുകള്‍. പാക്കിസ്ഥാനിലാണ് സംഭവം. സോഷ്യല്‍ മീഡിയായിലൂടെ ഇസ്ലാം വിരുദ്ധ സന്ദേശങ്ങള്‍ പ്രചരിപ്പിച്ചു എന്നാണ് ആരോപണം.

    പ്രവാചനകനെതിരെയുള്ള കുറ്റങ്ങള്‍ക്ക് വധശിക്ഷയാണ് ശിക്ഷ. മാലൂണ്‍ ഫറാസ് പര്‍വേസ് എന്ന ക്രൈസ്തവനാണ് ഇസ്ലാമിക തീവ്രവാദികളുടെ പുതിയ ഇരയായി മാറിയിരിക്കുന്നത്.കറാച്ചി നഗരത്തിലെ ഭിത്തികളില്‍ ഇദ്ദേഹത്തിന്റെ ചിത്രവും പാരിതോഷികവും വാഗ്ദാനം ചെയ്തുകൊണ്ടുള്ള പോസ്റ്ററുകള്‍ നിറഞ്ഞിരിക്കുകയാണ്.

    ഇസ്ലാമിക തീവ്രവാദികളുടെ ഭീഷണി മൂലം ഇപ്പോള്‍ മാലൂണ്‍ തായ്‌ലന്റില്‍ അഭയം തേടിയിരിക്കുകയാണ്.

    spot_img
    spot_img
    spot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!