spot_imgspot_imgspot_imgspot_img

യുദ്ധം എന്നത് തിന്മയാണെന്ന് തിരിച്ചറിയാന്‍ ലോകനേതാക്കള്‍ക്ക് കഴിയുന്നില്ല: ആര്‍ച്ചുബിഷപ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍..

യുദ്ധം എന്നത് തിന്മയാണെന്ന് തിരിച്ചറിയാന്‍ ലോക നേതാക്കള്‍ക്ക് കഴിയുന്നില്ല എന്നത് മനുഷ്യമനസുകളെ വേദനിപ്പിക്കുന്നുവെന്ന് കെസിബിസി പ്രസിഡന്റ് ആര്‍ച്ചുബിഷപ് ഡോ.വര്‍ഗീസ് ചക്കാലയ്ക്കല്‍. മിഡില്‍ ഈസ്റ്റില്‍ സംഘര്‍ഷം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ നീതി പുലരുന്നതിനും ദുരിതമനുഭവിക്കുന്നവര്‍ക്ക് ആശ്വാസമേകുന്നതിനും ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ത്ഥനശുശ്രൂഷ നടത്തണമെന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ടുള്ള സന്ദേശത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

യുദ്ധം എത്രയും വേഗം അവസാനിക്കപ്പെടണം. യുദ്ധങ്ങള്‍ മൂലം ഭൂമി തുടര്‍ച്ചയായി മുറിവേല്‍പ്പിക്കപ്പെടുകയാണെന്നും യുദ്ധങ്ങളുടെയും സായുധ സംഘര്‍ഷങ്ങളുടെയും ഇരകളെ ചേര്‍ത്തുപിടിക്കാനുള്ള സമയമാണിത്. യുദ്ധം എന്നത് നികൃഷ്ടമായ ഒരു യാഥാര്‍ഥ്യവും അത് നുണകളുടെയും അസത്യങ്ങളുടെയും വിജയമാണെന്ന് നമുക്ക് തിരിച്ചറിയാമെന്ന് ഫ്രാന്‍സിസ് പാപ്പ വ്യക്തമാക്കിയിട്ടുണ്ട്. തങ്ങളുടെ സ്വാര്‍ഥ താത്പര്യങ്ങളുടെ വിജയവും ശത്രുവിന്റെ പൂര്‍ണമായ തകര്‍ച്ചയുമാണ് യുദ്ധങ്ങളിലൂടെ രാജ്യങ്ങള്‍ ലക്ഷ്യമിടുന്നത്. യുദ്ധഭീകരതയുടെ ഇരകളാകുന്നത് പലപ്പോഴും നിരപരാധികളായ മനുഷ്യരാണെന്നത് വേദനാജനകമാണ്. ആര്ച്ചുബിഷപ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍ പറഞ്ഞു.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates