ശുദ്ധീകരണസ്ഥലത്തെക്കുറിച്ചുള്ള നമ്മുടെ പരക്കെയുള്ള ധാരണ അത് ശുദ്ധീകരണത്തിനുള്ള സ്ഥലമായിട്ടാണ്. വളരെ വലിയ വേദനകള്‍ നമുക്കവിടെ അനുഭവിക്കേണ്ടിവരുന്നുവെന്നും നമുക്കറിയാം. സ്വര്‍ഗ്ഗത്തിലേക്കുള്ള യാത്രയ്ക്കിടയില്‍ ശുദ്ധീകരിക്കപ്പെടാനുള്ള അവസരമാണ് അവിടെ ഒരുക്കപ്പെടുന്നത്.
ഇതൊക്കെ യാഥാര്‍ത്ഥ്യമാകുമ്പോഴും ശുദ്ധീകരണസ്ഥലത്തെ പ്രത്യാശയുടെ ഒരു ഇടമായി നാം പരിഗണിക്കാറില്ല. ശുദ്ധീകരണസ്ഥലത്തെക്കുറിച്ചുള്ള തെറ്റായ ധാരണയാണ് അത്. യഥാര്‍ത്ഥത്തില്‍ ശുദ്ധീകരണസ്ഥലം പ്രത്യാശയുടെ ഇടമാണ്. നരകത്തിന്റെ വകഭേദമോ നരകത്തിലെ പീഡകള്‍ക്കനുസരിച്ചുള്ള അനുഭവങ്ങളോ നല്കുന്ന സ്ഥലമല്ല ശുദ്ധീകരണസ്ഥലം. ദൈവുമായി കണ്ടുമുട്ടാനുള്ള കാത്തിരിപ്പാണ് ശുദ്ധീകരണസ്ഥലത്തെ പ്രത്യാശയുടെ താവളമാക്കി മാറ്റുന്നത്.
ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ തന്റെ ചാക്രികലേഖനത്തില്‍ ഇക്കാര്യം വ്യക്തമായി അവതരിപ്പിക്കുന്നുണ്ട്. പ്രത്യാശയുടെ താവളമാണ് ശുദ്ധീകരണസ്ഥലം എന്നാണ് അദ്ദേഹം പറയുന്നത്. അതുകൊണ്ട് ഇനി ശുദ്ധീകരണസ്ഥലത്തെക്കുറിച്ച് നാം നിരാശാജനകമായി സംസാരിക്കേണ്ടതില്ല. ശുദ്ധീകരണസ്ഥലം പ്രത്യാശയുടെ ഇടം തന്നെ.